കണ്ണൂരിൽ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന യുകെജി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു

കണ്ണൂർ: മമ്പറത്ത് അഞ്ച് വയസുകാരി കാറിടിച്ച് മരിച്ചു. യു കെ ജി വിദ്യാർത്ഥിനിയായ സൻഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുൾ നാസറിൻ്റെയും ഹസ്നത്തിൻ്റെയും മകളാണ്. വീടിന് മുൻപിലെ റോഡിൽ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരിക്കേറ്റ സൻഹ മറിയത്തെ ഇന്നലെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നിയമപരമായ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ…

Read More

കിളിമാനൂരിൽ ഓട്ടോയും ബൈക്കും ഇടിച്ചുണ്ടായ അപകടം; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

കിളിമാനൂർ ആലംകോട് ചെമ്പരത്തുമുക്കിൽ ആട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. മടത്തറ മേലേ മുക്ക് സ്വദേശി അൻസിലാണ് മരിച്ചത്. ഇന്ന് രാവിലെരാജാ രവിവർമ്മ റോഡിൽ ചെമ്പരത്ത് മുക്കിലാണ് അപകടം നടന്നത്. ഒപ്പം ഉണ്ടായിരുന്നമടത്തറ ഒഴുകുപാറ സ്വദേശി തൻസീൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Read More

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ  അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ,1965 മുതൽ 1983 വരെ യു എൻ ഐ യിലും പ്രവർത്തിച്ചു. നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം ലഭിച്ചിട്ടുണ്ട്. നിരവധി സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട്…

Read More

കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

   മുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന 72 വയസുള്ള വസന്ത് ചവാനും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്. അതേസമയം, അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ…

Read More

സിക്‌സടിച്ചതിന് ശേഷം കുഴഞ്ഞുവീണു; ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മുംബൈ: ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മുംബൈയിലെ മിരാ റോഡിന് സമീപമാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിങ്ക് ജഴ്‌സിയണിഞ്ഞ യുവാവ് തകര്‍പ്പന്‍ സിക്‌സടിക്കുന്നത് വീഡിയോയില്‍ കാണാം. അടുത്ത പന്തിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീഴുന്നത്. ഉടന്‍ തന്നെ സഹതാരങ്ങള്‍ ഓടിക്കൂടുന്നതും വീഡിയോയിലുണ്ട്.മിരാ റോഡിലെ കാഷിമീര ഏരിയയിലുള്ള ടര്‍ഫില്‍ കളിക്കുന്നതിനിടെ യുവാവിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞെട്ടിപ്പിക്കുന്ന സംഭവത്തെ തുടര്‍ന്ന് കാഷിഗോവന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനിടെ വയോധികൻ കുളത്തിൽ മുങ്ങി മരിച്ചു. കാട്ടുങ്ങൽ സ്വദേശി രാജൻ ആണ് മരിച്ചത്. പേരക്കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ കുളത്തിൽ ഇറക്കും മുൻപ് രാജൻ നീന്താനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Read More

വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി; പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയ്ക്കും മകനും ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഭാര്യയെയും മകനെയും തീകൊളുത്തി ഭർത്താവ് . പൊള്ളലേറ്റ ഭർത്താവ് ചെമ്മരുതി സ്വദേശി രാജേന്ദ്രൻ മരിച്ചു. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണു; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് ആണ് തകർന്നത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്

Read More

വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ച നിലയിൽ; കാൽവഴുതി വീണതാകാമെന്ന് സംശയം

കോട്ടയം: വയോധിക മണിമലയാറ്റിൽ മുങ്ങിമരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. കാൽ വഴുതി പുഴയിൽ വീണതാകാമെന്നാണ് സംശയം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസിൽ പരാതി നൽകിയിരുന്നു. പുഴയിൽ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാൽ പിന്നീട് തിരിച്ച് കയറാനാവാഞ്ഞതാകാം മരണത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് വ്യക്തമാക്കി. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി…

Read More

തൃപ്രയാറിൽ തോട്ടിൽ വീണ് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

തൃശ്ശൂർ: പിഞ്ചുകുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമദ് റയാനാണ് മരിച്ചത്. ഒന്നേകാൽ വയസായിരുന്നു. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹയ ഫാത്തിമ, മുഹമദ് അയാൻ എന്നിവരാണ് സഹോദരങ്ങൾ

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial