
വളര്‍ത്തുനായയുടെ നഖം കൊണ്ട് മുറിവ്, കാര്യമാക്കിയില്ല; ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: ഹോമിയോ ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. കുമരംപുത്തൂരില്‍ പള്ളിക്കുന്ന് ചേരിങ്ങല്‍ റംലത്താ(42)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നും മരണം. ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തുകയും റംലത്തുമായി ഇടപഴകിയവരോട് കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശം നല്‍കുകകയും ചെയ്തിട്ടുണ്ട്. വീട്ടിലെ വളര്‍ത്തുനായയുടെ നഖം കൊണ്ട് റംലത്തിന് മുറിവേറ്റിരുന്നു. രണ്ട് മാസം മുമ്പായിരുന്നു സംഭവം. എന്നാല്‍ വളര്‍ത്തുനായ ആയതിനാല്‍ അവര്‍ ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം നായ ചത്തു. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റംലത്തിന് ശാരീരിക അസ്വസ്ഥതകള്‍…