Headlines

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ

പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

Read More

ദേശീയപാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

  കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ  യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം…

Read More

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ…

Read More

പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന…

Read More

ഉത്തര്‍പ്രദേശില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം; 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്.ബുലന്ദ്ഷഹറിലെ സലേംപൂര്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ്; കിളിമാനൂരിൽ യുവാവ് മരിച്ചു

കിളിമാനൂർ: വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപ്പോൾ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ…

Read More

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മജ (15) യാണ് മരിച്ചത്. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ് ആത്മജ. ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

അർത്തുങ്കലിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃത ദേഹം കണ്ടെത്തി

ആലപ്പുഴ: അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മുബാറക് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്ന ഷൗക്കത്തിനെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ്…

Read More

യുപിയിൽ അധ്യാപകൻ പീഡിപ്പിച്ച 14 കാരി മരിച്ചു. മരണം ചികിഝയിലിരിക്കെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകൻ പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. കുട്ടി പഠിക്കുന്ന സ്കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ ആണ് പ്രതി. പീഡനവിവരം പുറത്തുപറയാതിരിക്കാൻ എട്ടാംക്ലാസുകാരിയുടെ കുടുംബത്തിന് 30,000 രൂപ അധ്യാപകൻ നൽകുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കുട്ടി മരിച്ചത്. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പെണ്‍കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്‌കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ എന്നയാളാണ് 14-കാരിയെ ബലാത്സംഗം ചെയ്തതെന്നാണ്…

Read More

കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മൽ സ്വദേശി നാജിയയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ പടനിലത്ത് ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ നാജിയയുടെ ഭർത്താവ് നാഫലിനും പരിക്കേറ്റു. നൗഫലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial