Headlines

കോഴിക്കോട് പനി ബാധിച്ച് പത്താം ക്ലാസുകാരി മരിച്ചു.

കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read More

പോത്തൻകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അയിരൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

പോത്തൻകോട് :നന്നാട്ടുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന അയിരൂപ്പാറ സ്വദേശി ദീപു ആണ് മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. വെമ്പായം ഭാഗത്തേക്ക് പോയ ബൈക്കും പോത്തൻകോട് ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കുട്ടിയിടിച്ചത്.

Read More

കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി: ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഇരിട്ടി എടൂരിലെ…

Read More

കഞ്ചാവ് കേസ് പ്രതി ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു.

കോട്ടയം: കഞ്ചാവ് കേസില്‍ പൊലീസ് പിടികൂടിയ പ്രതി ജയിലില്‍ കുഴഞ്ഞുവീണുമരിച്ചു. കോട്ടയം നഗരമധ്യത്തിലെ ചെല്ലിയൊഴുക്കം റോഡില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഉപേന്ദ്രനായിക്കിനെ പൊലീസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ഉപേന്ദ്ര നായിക്ക് ആണ് മരിച്ചത്. 35 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നഗരമധ്യത്തില്‍ ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടില്‍ നിന്നും ഏഴു കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാര്‍ നായികിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും അറസ്റ്റ് ചെയ്യുന്നത്.ഇയാളെ നടപടികള്‍…

Read More

തൃശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചേലക്കര ഗവ. SMT സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. മരണത്തെ തുടർന്ന് സ്കൂളിന്…

Read More

ആർ.ജെ ലാവണ്യ അന്തരിച്ചു; സംസ്കാരം നാളെ

മാധ്യമപ്രവർത്തക ആർ.ജെ ലാവണ്യ അന്തരിച്ചു. 41 വയസ്സായിരുന്നു. നിലവിൽ ദുബായിലെ റേഡിയോ കേരളത്തിലെ അവതാരകയായിരുന്ന ലാവണ്യ, നേരത്തെ ക്ലബ്ബ് എഫ് എമ്മിലും റെഡ് എഫ്എമ്മിലും യു എഫ് എമ്മിലും പ്രവർത്തിച്ചിട്ടുണ്ട്. രമ്യാ സോമസുന്ദരമെന്നാണ് യഥാർത്ഥ പേര്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ: പരേതനായ സോമസുന്ദരം. അമ്മ: ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. നാളെ തിരുവനന്തപുരം തമലം മരിയൻ അപാർട്ട്മെൻ്റിലെ പൊതു ദർശനത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന്…

Read More

തൃശ്ശൂരിൽ കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി;  10 വയസുകാരിക്ക് ദാരുണാന്ത്യം

ചേലക്കര: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ്…

Read More

ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ;ദുരൂഹത ആരോപിച്ച് കുടുംബം

കൽപറ്റ: കൽപറ്റയിൽ ഹോമിയോ ഡോക്ടർ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. എമിലി സ്വദേശി കായിക്കര മാജിത ഫർസാനയെയാണ് (34) മരിച്ചത്. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ കിണറ്റിൽ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് : സലിം

Read More

തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. വെട്ടുത്തുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. തിരയിൽപ്പെട്ട് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്ന് രാവിലെ ആറരോടെയാണ് ഇവർ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. അത്തനാസ്, അരുൾദാസ്, ബാബു എന്നിവർക്കാണ് വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റത്.

Read More

മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

മലപ്പുറം: തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ വീണുമരിച്ചു. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial