
നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍; ജീവനൊടുക്കിയത് കാമുകിയും നടിയുമായ പവിത്രയുടെ വിയോഗത്തെ തുടർന്ന്
ഹൈദരാബാദ്: നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍. കാമുകിയും നടിയുമായ പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചതിനു പിന്നാലെ ആണ് തെലുങ്ക് ടെലിവിഷന്‍ താരം ചന്തു (ചന്ദ്രകാന്ത്) ജീവനൊടുക്കിയത്. മണികൊണ്ടയിലെ വീട്ടിൽ വച്ചാണ് ചന്തു ആത്മഹത്യ ചെയ്തത്. ചന്തുവും പവിത്രയും തമ്മിൽ പ്രണയത്തിലായിരുന്നു. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്…