Headlines

എയർ കൂളറിൽ നിന്ന് ഷോക്കേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

വടക്കഞ്ചേരി: എയര്‍ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്ത് പറമ്പില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു കുട്ടി. സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ എയര്‍കൂളറില്‍ തൊട്ടപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഷോക്കേറ്റ് തെറിച്ചു വീണ ഏദനെ ആദ്യം വടക്കഞ്ചേരിയിലും തുടര്‍ന്ന് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും….

Read More

ബിജെപി സ്ഥാനാർഥിക്കെതിരായ പ്രതിഷേധം; കർഷകൻ കുഴഞ്ഞുവീണ് മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ പ്രണിത് കൗറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു. സുരീന്ദ്രർപാൽ സിങ്ങ് (45) ആണ് മരിച്ചത്. കര്‍ഷക സംഘടനയുടെ നേതൃത്വത്തിലാണ് പട്യാലയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. സംഭവം നടക്കുമ്പോൾ പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് കർഷക നേതാവ് തേജ്വീർ സിങ് പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ചീഫ്…

Read More

കൊല്ലത്ത് ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കവെ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു

കൊല്ലം : കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്.

Read More

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. ദമ്പതികൾക്ക് മക്കൾ ഇല്ല

Read More

പറവൂരിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പറവൂർ: കെട്ടിടനിർമാണ തൊഴിലാളിയായ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതമെറ്റമാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു

Read More

സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ

തൃശൂര്‍: തൃശൂരില്‍ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ…

Read More

ഗർഭിണിയായ യുവതി കൊല്ലം എക്‌സ്പ്രസിൽ നിന്നും വീണ് മരിച്ചു

ചെന്നൈ: ഗർഭിണിയായ യുവതി ഓടുന്ന ട്രെയിനിൽനിന്ന് വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ചെന്നെ എഗ്മോർ- കൊല്ലം എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതി തമിഴ്‌നാട്ടിലെ വിരുദാചലത്തിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ഏഴ് മാസം ഗർഭിണിയായ കസ്തൂരിയുടെ ബേബിഷവർ ചടങ്ങ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയിൽനിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഛർദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും…

Read More

കൊല്ലത്ത് കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. കൈകളിൽ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട കാര് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി…

Read More

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ മരിച്ചു

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അദ്ധ്യാപകൻ മരിച്ചു .നെടുമങ്ങാട് കരിപ്പൂര് മുടിപ്പുര ജംഗ്ഷൻ സൗപർണ്ണികയിൽ സുനിൽ ലാൽ (51) ആണ് മരിച്ചത്.പനവൂർ മുസ്ലിം അസോസിയേഷൻ ആർട്സ് & സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് ഡിപാർട്ട് വിഭാഗം അദ്ധ്യാപകനായിരുന്നു. ഇന്നലെ രാവിലെ കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട സുനിൽ ലാലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ പൂജ ( ഗവ: എൽ.പി.എസ് വട്ടിയൂർക്കാവ് )മകൻ അശ്വിൻ,മകൾ ശ്രേയ.(വിദ്യാർത്ഥികൾ)സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ.

Read More

ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

തൃശൂര്‍.ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial