മലപ്പുറം മൂക്കുതലയിൽ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കാലത്ത് പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്…

Read More

തായ്‌ലന്‍ഡില്‍ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലിരിക്കെ പ്രധാന അധ്യാപിക മരിച്ചു

ചങ്ങനാശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്‌ലന്‍ഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. മൃതദേഹം തിങ്കളാഴ്ച കഴിഞ്ഞായിരിക്കും നാട്ടിലെത്തിക്കുക

Read More

തൃത്താലയിൽ 12 വയസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

തൃത്താല : 12 വയസ്സുകാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണ് മരിച്ചത്. വീട്ടിലെ മുറിക്കകത്ത് ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് ഫാമിസിനെ കണ്ടെത്തുന്നത്. കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങിയതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

മലപ്പുറത്ത് നിറമരുതൂർ ബൂത്തിൽ ആദ്യം വോട്ട് ചെയ്ത മടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാടും കുഴഞ്ഞുവീണു മരണം

പാലക്കാട്/മലപ്പുറം: സംസ്ഥാനത്ത് പോളിംഗിനിടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ രണ്ട് വോട്ടർമാരാണ് കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറത്ത് നിറമെരുതൂർ സ്വദേശിയായ ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്….

Read More

മലയാറ്റൂരിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. മലയാറ്റൂർ പളളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്. പുഴയിലെ കുഴിൽ അകപ്പെടുകയായിരുന്നു. വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ചെങ്ങന്നൂരിൽ കുടുംബവഴക്കിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫാനിൽ തൂങ്ങിമരിച്ചു

ആലപ്പുഴ: ചെങ്ങന്നൂർ പുന്തലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. പുന്തല ശ്രുതിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ദീപ്തിയുടെ ഭർത്താവ് ഷാജിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വീട്ടിൽ നിരന്തരം വഴക്കുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. ദീപ്തിയെ കൊലപ്പെടുത്തിയ ശേഷം ഷാജി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Read More

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു

കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാലു(42)ആണ് മരിച്ചത്. ദേശീയപാതയിൽ കായംകുളം എം എസ് എം കോളേജിന് സമീപം പുലർച്ചെ ആയിരുന്നു അപകടം.ലാൻ്റ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്.മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Read More

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്‌ : പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊള്ളാച്ചി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 19കാരൻ മരിച്ചു. കൈപ്പുറം പുഴക്കൽ അനീസിന്റെ മകൻ മുഹമ്മദ് അഫ്രീദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. കൊടൈക്കനാലിലേക്ക് ടൂർ പോയി ബൈക്കിൽ തിരിച്ചുവരുമ്പോഴാണ് സംഭവം. എതിരെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കൊടുമുടി സ്വദേശി ഷബീറിനും പരിക്കേറ്റു. അഫ്രീദിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഫ്രീദ് ബൈക്കിൽനിന്നും തെറിച്ചു പോയിരുന്നു. മികച്ച…

Read More

മദ്യപിച്ച് വെയിലത്ത് കിടന്നു; പാലക്കാട് സൂര്യതാപമേറ്റ് അറുപത്തിയഞ്ചുകാരൻ മരിച്ചു

പാലക്കാട്: സൂര്യതാപമേറ്റ് അറുപത്തിയഞ്ചുകാരൻ മരിച്ചു. പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. പാലക്കാട് കുത്തനൂരിലാണ് സംഭവം. ഇന്നലെ വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മദ്യലഹരിയിൽ…

Read More

നരണിപ്പുഴ സ്വദേശിയായ യുവാവിനെ ചങ്ങരംകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം നരണിപ്പുഴ സ്വദേശിയായ ദിപീഷിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം എടപ്പാൾ റോഡിൽ ഗോപിക ഫർണ്ണിച്ചറിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് റോഡരിലിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം മേഖലയിൽ സ്വകാര്യ ബസ്സിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിപീഷ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial