ചിറയിൻകീഴിൽ കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
ചിറയിൻകീഴ്: കായലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചിറയിൻകീഴ് പുതുക്കരി കൂട്ടിൽ വീട്ടിൽ ശ്യാം അതുല്യ ദമ്പതികളുടെ ഏക മകൻ പ്രിൻസ് (13) ആണ് മരിച്ചത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ മൂന്നാറ്റുമുക്ക് ഭാഗത്ത് കായലിൽ ആണ് അപകടം ഉണ്ടായത്. രാവിലെ പത്തോടെ സുഹൃത്തുക്കൾക്കൊപ്പം കായൽ തീരത്ത് എത്തിയ ഇവർ ചൂണ്ട ഇട്ട് മീൻ പിടിച്ചു. തുടർന്ന് കായലിൽ ഇറങ്ങി നീന്തി. ഇതിനിടെ പ്രിൻസ് കായലിൽ താഴ്ന്ന് പോവുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടികൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ ഇടപെടുകയും ഫയർഫോഴ്സിന്റെ…

