ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയാണ് വര്‍ധിപ്പിച്ചത്.സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്.ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്നുമുതല്‍ നിലവില്‍ വരും. മാർച്ചില്‍ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.പുതിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയില്‍നിന്ന് 942 രൂപയായി വർധിച്ചു.ജൂണില്‍ വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി വിലയില്‍ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

