കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ; തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ

കോഴിക്കോട്: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക…

Read More

വയനാട്ടിലെ ദുരിതബാധിതർക്ക് 25 വീടുവച്ചു നൽകും; ആശ്വാസ പ്രഖ്യാപനവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉണ്ടായ നഷ്ടം നികത്താനാകാത്തതാണ് എങ്കിലും ദുരിതബാധിതർക്ക് ആശ്വാസവുമായി ഡിവൈഎഫ്ഐ രംഗത്ത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുമെന്ന് ഇടതുയുവജന സംഘടന അറിയിച്ചു,25 കുടുംബത്തിന് വീടുകൾ ഒരുക്കുമെന്നാണ് ഡിവൈഎഫ്ഐ അറിയിച്ചത്. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി സഹകരിച്ചായിരിക്കും പ്രവർത്തിക്കുകയെന്നും പുനരധിവാസപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ചൂരൽമലയിലും മുണ്ടൈക്കിയിലുമായി നൂറുകണക്കിന് വീടുകളാണ് ഒലിച്ചുപോയത്. ചൂരൽമലയിൽ മാത്രം നാനൂറോളം വീടുകൾ ഒലിച്ചുപോയെന്നാണ് പുറത്തുവരുന്ന വിവരം

Read More

കൊലപാതക ശ്രമം, വാഹന അക്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്തിനെ കാപ്പാക്കേസില്‍ നാടുകടത്തി

പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ നടത്തിയതോടെ ആണ് ഇയാളെ നാടുകടത്തിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്….

Read More

കിളിമാനൂർ നഗരൂരിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷം, 7 പേർക്ക് പരിക്ക്.

നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിൻ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി  7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ എട്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  സംഭവസ്ഥലത്ത് വൻ പോലീസ് സംഘം  ക്യാമ്പ് ചെയ്യുന്നു

Read More

കായംകുളത്ത് മുൻ ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി; കേസ് പോലീസ് അട്ടിമറിക്കുന്നെന്ന് യുവതി

കായംകുളം: ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ നൽകിയ ലൈംഗിക ചൂഷണ പരാതി പോലീസ് അട്ടിമറിക്കുനിന്ന് പരാതിക്കാരി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു, ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ…

Read More

സിപിഐമ്മിലേ വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

കൊല്ലം: സിപിഐഎം വനിതാ നേതാക്കളുടെയും പ്രവർത്തകരുടെയും മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ യുവജന സംഘടനാ നേതാവ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് പരാതി. അപമാനിതരായ സിപിഐഎം വനിതാനേതാവ് ഉൾപ്പെടെ മൂന്നുപേർ സൈബർ ക്രൈം പോലീസിൽ പരാതി നൽകി. സംഭവത്തിൽ എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അൻവർഷായുടെ പേരിൽ കൊല്ലം റൂറൽ സൈബർക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. മുതിർന്ന വനിതാനേതാക്കളുടെയും പാർട്ടി പ്രവർത്തകരായ പെൺകുട്ടികളുടെയും…

Read More

മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍
കണ്ടക്ടറെ സംശയമുണ്ട്: യദു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ ആരോപണവുമായി ഡ്രൈവര്‍ യദു. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറിയപ്പോള്‍ സീറ്റ് നല്‍കികയത് കണ്ടക്ടര്‍ സുബിനാണ്. കണ്ടക്ടര്‍ ഇരുന്നത് മുന്‍ സീറ്റിലായിരുന്നെന്നും പക്ഷേ പൊലീസിനോട് കള്ളം പറഞ്ഞെന്നും ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും യദു മാധ്യമങ്ങളോട് പറഞ്ഞു. കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യദു. മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയമുണ്ടെന്നും യദു പറഞ്ഞു. ‘കണ്ടക്ടര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അവന്‍ മുന്നിലാണ് ഇരുന്നത്. എംഎല്‍എ ബസില്‍ കയറിപ്പോള്‍ സഖാവെ ഇരുന്നോളൂ എന്ന്…

Read More

കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു;

തിരുവനന്തപുരം: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കുടുംബ വിഷയം പരിഹരിക്കാൻ എത്തിയപ്പോഴാണ് സംഭവം. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Read More

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടിൽ കയറി വെട്ടി; ആക്രമണം ബിജെപിയുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ

തിരുവനന്തപുരം: പുളിമാത്ത് ഡിവൈഎഫ്ഐ – ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. കമുകിൻകുഴി സ്വദേശിയായ സുജിത്ത് (24) ന് ആണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സുജിത്തിന്റെ വീട്ടിൽ കയറിയായിരുന്നു ആക്രമണം. തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ് ആക്രമണത്തിന് ഇരയായ സുജിത്ത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

ഉഴവൂരിൽ പൊലീസിന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം; എസ്ഐയുടെ ചെവിയുടെ ഡയഫ്രം പൊട്ടി

കോട്ടയം: ഉഴവൂരിൽ എസ്ഐക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം. ആക്രമണത്തിൽ കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷിന്റെ ഇടതു ചെവിയുടെ ഡയഫ്രം പൊട്ടി. അസഭ്യം പറഞ്ഞ് അലറി വിളിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷാ തൊഴിലാളികളും വിദ്യാർത്ഥികളും തമ്മിൽ കോട്ടയം ഉഴവൂരിൽ സംഘർഷമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ. വിദ്യാർഥിയെ മർദിച്ച ഓട്ടോ തൊഴിലാളിയെ പിടികൂടണമെന്ന് പറഞ്ഞ് പുറത്ത് നിന്നെത്തിയ പാർട്ടി പ്രവർത്തകർ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. പിടിയിലായ മൂന്ന് പ്രതികള്‍ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബ്ലോക്ക് നേതൃത്വം സ്ഥിരീകരിച്ചു. സി.പി.എം പ്രാദേശിക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial