ഇന്ത്യൻ യാത്രികര്‍ക്കായി എമിറേറ്റ്‌സിന്റെ വമ്പൻ പ്രഖ്യാപനം; ഇനി വിമാന ടിക്കറ്റ് നിരക്ക് മാസ തവണകളായി അടയ്ക്കാം
ദുബൈ: ഇന്ത്യൻ യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസിന്റെ വമ്പൻ പ്രഖ്യാപനം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മുഴുവൻ തുകയും ഒന്നിച്ച് നല്‍കുന്നതിന് പകരം, തുക കൃത്യമായ പ്രതിമാസ തവണകളായി (EMI) അടയ്ക്കാനുള്ള പുതിയ സൗകര്യമാണ് എമിറേറ്റ്സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ബഡ്ജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ എമിറേറ്റ്സിന്റെ ആഗോള ശൃംഖലയിലുള്ള 140-ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാം. 3 മുതല്‍ 36 മാസം വരെയുള്ള ഇഎംഐ ഓപ്ഷൻ പുതിയ പേയ്മെന്റ് പ്ലാൻ അനുസരിച്ച് യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് തുക 3…

