
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ പിടിയിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പേർ പിടിയിൽ. സുന്ദര്‍ (23) എന്നയാളും പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ചെന്നൈയ്ക്ക് സമീപം തായമ്പൂരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. വൈകീട്ട് സ്‌കൂള്‍വിട്ടശേഷം ട്യൂഷന്‍ ക്ലാസില്‍ പോകുന്ന പെണ്‍കുട്ടി രാത്രി ഏഴരയോടെയാണ് വീട്ടില്‍വരാറുള്ളത്. എന്നാല്‍, വെള്ളിയാഴ്ച രാത്രി ഈ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ ട്യൂഷന്‍ സെന്ററില്‍ തിരക്കിയപ്പോള്‍ 7.15-ഓടെ കുട്ടി വീട്ടിലേക്ക്…