ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
ചണ്ഡീഗഢ് : ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചത്. പരിസ്ഥിതിസൗഹൃദയാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത. ജിന്ദിൽ 14,700 കോടിയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നടത്തും. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.മലപ്പുറം…

