പണം വാങ്ങി ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ സജീവം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിലിലേക്ക് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവമാണെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. രജിസ്‌ട്രേഷന്‍ ഫീസായി വന്‍ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേര്‍ ഈ കെണിയില്‍ വീണതായാണ് അറിവെന്നും അതിനാല്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും അധികൃതര്‍ പറയുന്നു. കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് വഴിയും. അതിനാല്‍ ഒരു കാരണവശാലും ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Read More

വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറന്നോ?, ഉടന്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യൂ; വീണ്ടും ഓര്‍മ്മിപ്പിച്ച് കെഎസ്ഇബി

കൊച്ചി: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കെഎസ്ഇബി വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രത്യേക സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കാന്‍ ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി…

Read More

കെഎസ്ഇബി സെർവർ തകരാറിൽ; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകൾ നൽകുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്ഇബിയുടെ സെർവർ തകരാറിലായതോടെ ഓൺലൈൻ നടപടികൾ പ്രതിസന്ധിയിൽ. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ. ബിൽ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓൺലൈൻ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നൽകാനാകുന്നില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നാളെ രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Read More

ഇനി ഞൊടിയിടയിൽ വീട്ടിലിരുന്ന് വൈദ്യുതി ബിൽ അടയ്ക്കാം; മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

തിരുവനന്തപുരം: വീട്ടിലിരുന്ന് സ്വൈപ്പ് ചെയ്ത് വൈദ്യുതിബിൽ അടയ്ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുക. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ് പണമടയ്ക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും. നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ…

Read More

കെഎസ്ഇബി മീറ്റർ റീഡർ; പി എസ് സി ലിസ്റ്റും നിയമനവും റദ്ധാക്കി ഹൈക്കോടതി

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ കെ.എസ്.ഇ.ബി മീറ്റർ റീഡർ തസ്തികയിലെ നിയമനവും ലിസ്റ്റും റദ്ധാക്കി ഹൈക്കോടതി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ അയോഗ്യരായവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതുകൊണ്ടു തന്നെ യോഗ്യരായ പലരും തഴയപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ്…

Read More

കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ റോബോട്ട് മറുപടി പറയും. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ റോബോട്ട് നിങ്ങൾക്ക് പരിഹാരം തരും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഇനി ഈ നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.കെഎസ്ഇബിയുടെ പുതിയ വെബ്സൈറ്റ് ആയ kseb.in മുൻപുള്ള സൈറ്റിനെക്കാൾ സുതാര്യവും വേഗതയുള്ളതുമാകും. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ ജനങ്ങൾക്ക് മുന്നിലെത്തുന്ന തരത്തിലാണ് പുതിയ സൈഡ്…

Read More

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

കടയ്ക്കാവൂർ: വൈദ്യൂത ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡൻ്റ് കെ.ആർ അഭയൻ അധ്യക്ഷത വഹിച്ചു. അഴിമതിയും, ധൂർത്തും ,കെടുകാര്യസ്ഥതയും പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് . വൈദ്യുത ചാർജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങൾക്ക് ഇരുട്ടടിയായി മാറിയിരിക്കുന്നതായി ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു. മംഗലപുരം ബ്ലോക്ക് പ്രസിഡൻ്റ് എം.എസ് നൗഷാദ്, ഡി.സി.സി ജനറൽ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം. നിരക്ക് വർധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം പത്തുരൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്കിൽ വര്‍ധന. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. നിരക്ക് വര്‍ധന ആകാമെന്നാണ് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചത്. ഉത്തരവ് ഉടന്‍ പുറത്തിറക്കും. നാളെ മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

Read More

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കില്‍ ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വർദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശമാണ്നിലവിൽ 17 പൈസ വർദ്ധിപ്പിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial