കെഎസ്ഇബിയിൽ 745 ഒഴിവുകൾ; ഉടൻ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും; ഘട്ടംഘട്ടമായി നിയമനം
തിരുവനന്തപുരം : ആകെ 745 ഒഴിവുകൾ പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി കെഎസ്ഇബി. ഉടൻ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം വാര്‍ത്താക്കുറിപ്പിൽ അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി എസ് സി ക്വാട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സര്‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി…

