രാത്രി 6-10 വരെയുള്ള വൈദ്യുതി ഉപയോഗത്തിന് ബില്ല് കൂടും, കെഎസ്‌ഇബിയുടെ അന്തിമ തീരുമാനം ഉടന്‍
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോടിയായി ഭാഗികമായി നിരക്ക് വര്‍ദ്ധനയ്ക്ക് കെഎസ്‌ഇബി തയ്യാറെടുക്കുന്നു. പകല്‍ സമയത്തേയും രാത്രിയില്‍ പീക്ക് സമയത്തേയും വൈദ്യുതി ഉപഭോഗ നിരക്കില്‍ മാറ്റം വരുത്തുന്നത് ആലോചിക്കുന്നതായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ് അറിയിച്ചത്. പകല്‍ സമയത്തെ ഉപയോഗത്തിന് നിരക്ക് കുറച്ച ശേഷം രാത്രിയിലെ പീക്ക് സമയത്തെ ഉപഭോഗത്തിന് നിരക്ക് കൂട്ടുന്ന രീതിയാണ് ആലോചിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ആയിക്കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ വ്യത്യസ്ത സമയങ്ങളില്‍ ഉപയോഗിച്ച യൂണിറ്റ്…

