രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ പതാക ഉയർത്തിയവരെ കൈകാര്യം ചെയ്ത് കെ.എസ്.യുക്കാർ; വണ്ടൂരിൽ സംഘർഷം

മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത് എംഎസ്എഫ് പ്രവർത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയർത്തിയത്. ഇത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്

Read More

കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ ആശുപത്രിയില്‍

കോട്ടയം: കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോളജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവ
വേദിയിൽ കെഎസ്‌യു പ്രതിഷേധം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കലോത്സവ വേദിയിൽ പ്രതിഷേധിച്ച് കെഎസ് യു. കലോത്സവത്തിന് എത്തിയ കെഎസ് യു പ്രവർത്തകരെ എസ്എഫ്ഐ മർദ്ദിക്കുന്നെന്ന് ആരോപിച്ചാണ് പ്രധാന വേദിയിൽ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായെത്തിയത്. പ്രതിഷേധത്തിനെതിരെ എസ്എഫ്ഐയും രംഗത്തെത്തി. എസ്എഫ്ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയാണ്. ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി തല്ലിച്ചതച്ചെന്ന് കെഎസ് യു ആരോപിച്ചു. വിദ്യാർത്ഥികളുടെ കലോത്സവമാണിതെന്നും അല്ലാതെ എസ്എഫ്ഐയുടേതല്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. മത്സരം വൈകുന്നതിൽ പ്രതിഷേധവുമായി…

Read More

യുദ്ധക്കളമായി തലസ്ഥാനം; സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന കെ എസ് യു മാർച്ചിൽ സംഘർഷം, ലാത്തി വീശി പോലീസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന കെഎസ് യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

Read More

വയനാട്ടിലെത്തിയ കേന്ദ്ര വനം മന്ത്രി കരിങ്കൊടി കാണിക്കാൻ നീക്കം; കെഎസ്‍യു പ്രവ‍ർത്തകർ അറസ്റ്റിൽ

വയനാട്: കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ കെഎസ്‍യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പൊലീസ്. കലക്ടറേറ്റിന്റെ മുന്നിൻ വച്ച് കരിങ്കൊടി കാണിക്കാനായിരുന്നു നീക്കം. കെഎസ്‍യു ജില്ലാ പ്രസിഡന്റ് അഡ്വ ഗൗതം ഗോകുൽദാസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തിൽ, ഔട്ട്‌ റീച് സെൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിനീഷ്, കൽപ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ആൽഫൻ അമ്പാറയിൽ തുടങ്ങിയവരും അറസ്റ്റിലായി. വന്യമൃഗ ആക്രമണത്തിൽ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേർ…

Read More

പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു നേതാവ്

തൃശൂർ: പൊലീസിനെതിരെ പ്രകോപന പ്രസംഗവുമായി കെ.എസ്‍.യു ജില്ലാ അധ്യക്ഷൻ. കെ.എസ്‍.യുക്കാരെ നേരിടാനാണ് ഭാവമെങ്കിൽ തെരുവിൽ തല്ലുമെന്നാണ് കെ.എസ്‍.യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ പ്രസംഗിച്ചത്. തൃശൂർ വെസ്റ്റ് സിപിഒ ശിവപ്രസാദിനെതിരെയായിരുന്നു പ്രകോപന പ്രസംഗം. കഴിഞ്ഞ ദിവസം തൃശൂർ ലോ കോളജിൽ എസ്എഫ്ഐ കെഎസ്‍യു സംഘർഷം ഉണ്ടായിരുന്നു.സംഘർഷത്തെ തുടർന്ന് പൊലീസ് കെഎസ്‍യു നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലായിരുന്നു പ്രകോപന പ്രസംഗം.

Read More

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ടു; അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് പോലീസ്, നടപടി എസ്എഫ്ഐ നൽകിയ പരാതിയിൽ

കോഴിക്കോട്: ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. ഐ പി. സി 153 (കലാപം ഉണ്ടാക്കാന്‍ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പോലീസ് സ്റ്റേഷനില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഡി.വൈ.എഫ്.ഐ.യും അധ്യാപികയ്‌ക്കെതിരെ പരാതി…

Read More

നേതാക്കൾക്കു നേരെ പൊലീസ് മർദ്ദനം; കൊല്ലം ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു

കൊല്ലം: നാളെ കൊല്ലം ജില്ലയിൽ കെ എസ് യുവി​ന്റെ വിദ്യാഭ്യാസ ബന്ദ്. പൊലീസ് കെ.എസ്.യു നേതാക്കളെ മർദ്ദിച്ചെന്നാരോപിച്ചാണ് നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്‌യു നേതാവ് നെസ്‌ഫൽ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ(30.01.2024) കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‍യു അറിയിച്ചു .

Read More

കലാലയ രാഷ്ട്രീയ നിരോധനം: വിദ്യാർത്ഥി സംഘടനകൾക്കും സർക്കാരിനും നോട്ടീസ്

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി. വിദ്യാര്‍ത്ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാവില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.

Read More

മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ; കണ്ണൂർ സ്വദേശി ഇജിലാൽ കേസിലെ എട്ടാംപ്രതി

കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഇജിലാൽ ആണ് അറസ്റ്റിലായത്. എസ്എഫ്ഐ നൽകിയ പരാതിയിലെ എട്ടാംപ്രതിയാണ് ഇജിലാൽ. അതേസമയം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയകേസിലെ പ്രതികൾ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തിയകേസിൽ കെ.എസ്.യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial