
204 ഗ്രാം എംഡിഎംഎ; 27കാരന് 10 വർഷം കഠിന തടവും പിഴയും
കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. കാസർഗോഡ് ബദിയടുക്ക സ്വദേശി 27 വയസുകാരൻ മുഹമ്മദ് ഹാരിഫിനെയാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജനുവരി ആറാം തീയതിയാണ് ഇയാളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 204 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കണ്ണൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിനു കോയില്ല്യത്തും സംഘവും റെയിൽവേ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ശേഷം പ്രതിക്ക് ജാമ്യം…