Headlines

ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി.

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. സൂര്യ അനില്‍ കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്.ഇന്ന് പുലര്‍ച്ചെ ഇരുവരും ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന്…

Read More

ആലപ്പുഴയിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് കാണാതായത്. കുട്ടികൾ രണ്ട് പേരും പുലർച്ചെ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ…

Read More

തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി

പത്തനംതിട്ട: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. പത്തനംതിട്ട ഇളമണ്ണൂരിൽ തോട്ടിൽ ചൂണ്ടയിടുന്നതിനിടെയാണ് യുവാവിനെ കാണാതായത്. പത്തനംതിട്ട ഇളമണ്ണൂർ സ്വദേശി ബിജോ(30) ജെ വർഗീസിനെയാണ് കാണാതായത്. വിദേശത്തുനിന്നും ബിജോ നാട്ടിലെത്തിയിട്ട് ഒരാഴ്ച ആയതേയുള്ളു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവിൻ്റെ ചെരിപ്പ്, ചൂണ്ട എന്നിവ തോട്ടിൻകരയിൽ നിന്നും കണ്ടെത്തി. രാത്രിയിലെ ശക്തമായ മഴ കാരണം തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. രാവിലെയാണ് ബിജോയെ കാണുന്നില്ലായെന്ന വിവരം പുറത്തറിയുന്നത്. പിന്നാലെ അടൂർ ഫയർഫോഴ്സ് യൂണിറ്റിൽ ബന്ധുക്കൾ വിവരമറിയിച്ചു. അടൂരിൽ…

Read More

കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ

തിരുവനന്തപുരം: കൊച്ചിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി തമ്പാനൂർ സി ഐ ശ്രീകുമാർ. പുലർച്ചെ മൂന്ന് മണിക്കാണ് വിദ്യാർത്ഥികളെ കണ്ടെത്തിയതെന്നും ഒമ്നി വാനിൽ എത്തിയ സംഘം തങ്ങളെ തട്ടികൊണ്ടുപോയെന്നാണ് കുട്ടികൾ അവകാശപ്പെടുന്നതെന്നുംസി ഐ ശ്രീകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. ‘കുട്ടികൾക്ക് മലയാളം വായിക്കാൻ അറിയില്ല. കരിപ്പാലം എന്ന സ്ഥലത്ത് ഫുട്ബോൾ കളിക്കാൻ പോയതായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്. ഇവിടെ വെച്ച് ഫുട്ബോൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരു സംഘം തങ്ങളെ തട്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്….

Read More

അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ 4 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; കൊണ്ടുപോയത് കൂട്ടിരിപ്പുകാരി

അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിലെ ആശുപത്രിയിൽ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കോട്ടത്തറ ആശുപത്രിയിൽ നിന്നും കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇന്ന് ഉച്ച മുതലാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കണ്ടെത്താനായി ആശുപത്രിയിലും പരിസര പ്രദേശത്തുമായി പൊലീസിന്റെ നേതൃത്വത്തിൽ നീണ്ട പരിശോധനകൾ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ആശുപത്രിയിലുള്ള ആളുകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് കൂട്ടിരിപ്പുകാരി കുഞ്ഞിനെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്ന്…

Read More

പത്തനംതിട്ട 17കാരിയെ കാണാനില്ലെന്നു പരാതി

പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയാണ് പെൺകുട്ടി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കും. കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്നു സ്ഥിരീകരിക്കാത്ത…

Read More

വെഞ്ഞാറമൂട്  സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല

വെഞ്ഞാറമൂട് :കാണ്മാനില്ല സമന്വയ നഗർ   തൈക്കാട് വാർഡ് മുളങ്കുന്ന് ലക്ഷംവീട്ടിൽ അനിൽകുമാറിന്റെയും മായയുടെയും  മകൻ പത്താം ക്ലാസിൽ പഠിക്കുന്ന അർജുനെ ഇന്നലെ വൈകുന്നേരം (7-04-2025) വൈകുന്നേരം ആറുമണി മുതൽ കാണ്മാനില്ല . കറുത്ത പാന്റും കറുത്ത ടീഷർട്ടും ആയിരുന്നു  കാണാതാകുന്ന സമയം അർജുൻ ധരിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട്  വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  ഉടൻതന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണം.9497987019: …

Read More

താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും. അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം…

Read More

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ നടത്തിയത് സാഹസിക യാത്ര എന്ന നിലയിലേ കാണാൻ കഴിയൂവെന്ന് മലപ്പുറം എസ്‌പി ആർ.വിശ്വനാഥ്. ഒപ്പം പോയ യുവാവ് യാത്രക്കായി സഹായം നൽകിയതായാണ് കരുതുന്നത്. യുവാവിനെ പെൺകുട്ടികൾ എങ്ങനെ പരിചയപ്പെട്ടു എന്ന് അന്വേഷിക്കുന്നുണ്ട്. ഫോൺ ട്രാക്ക് ചെയ്തത് തുണച്ചു. മുംബൈ പൊലീസും മലയാളം സമാജവും അന്വേഷണത്തെ സഹായിച്ചു. പെൺകുട്ടികളെ നാളെ നാട്ടിലെത്തിക്കും. പൂനെയിൽ നിന്ന് വൈകുന്നേരം അഞ്ചരയോടെ ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലീസ് പുറപ്പെടുകയെന്നും എസ്‌പി പറഞ്ഞു. ‘കുട്ടികളുടെ യാത്ര…

Read More

ഒടുവിൽ ആശ്വാസം; താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ റെയിൽവെ പൊലീസ് കണ്ടെത്തി

മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ – എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial