Headlines

മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ  തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ

അഹമ്മദാബാദ്: മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് സൂറത്തിൽ ഒരു തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സുരേഷ് വർമ്മ എന്ന തൊഴിലാളിയെ തല്ലിക്കൊന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 50,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു എന്നാണ് ആരോപണം. അഷ്ഫാഖ് റയാൻ, വിനോദ് അഗർവാൾ, മൊഹമ്മദ് ഉമർ, ദശ്രന്ത് മൗര്യ, യാക്കൂബ് അബ്ദുൽ ഗഫാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആഷിഖും സംഘവും ഒരു ബാർദോളിയിലെ അകോതി ഗ്രാമത്തിൽ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. ഇവിടെയാണ് സുരേഷ് വർമയും ജോലി…

Read More

പാലക്കാട് അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടി കൊലപ്പെടുത്തി. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടി കൊലപ്പെടുത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കി എന്നാണ് പൊലീസ് പറയുന്നത്. 8.30 ഓടെ അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനൊടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു….

Read More

വസ്തുതർക്കത്തെ ചൊല്ലി പട്ടാപകൽ യുവാവിനെ വെട്ടികൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ പട്ടാപ്പകൽ 35 വയസ്സുള്ള ഒരാളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കൊപ്പൽ ജില്ലയിലെ കുഷ്ടഗി താലൂക്കിലെ തവരഗേര പട്ടണത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. ചന്നപ്പ നരിനാൾ (35) എന്നയാളാണ് കൊല്ലപ്പെട്ടത്. ബേക്കറിക്കുള്ളിൽ നിന്ന ചന്നപ്പയെ ഒരു സംഘം അക്രമികൾ വടിവാൾ ഉപയോഗിച്ച് ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു. വസ്തുതർക്കത്തിന് പിന്നാലെയുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു കൊലപാതകം. വർഷങ്ങളായി ചന്നപ്പയുമായി ബന്ധപ്പെട്ട വസ്തുതകൾ പ്രതികൾക്ക് നിലവിലുണ്ട്. തുടർന്ന് ചന്നപ്പയെ…

Read More

യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റിൽ

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും വാടകഗുണ്ടകളും അറസ്റ്റിൽ. ചിക്കമംഗളൂരു താലൂക്കിലെ എൻആർ പുര താലൂക്കിലെ കരഗുണ്ടയിലെ സുദർശൻ എന്ന മുപ്പത്തഞ്ചുകാരനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. സുദർശന്റെ ഭാര്യ കമലയും മൂന്നു വാടകഗുണ്ടകളുമാണ് അറസ്റ്റിലായത്. കാമുകനൊപ്പം കഴിയാനായാണ് യുവതി ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദർശനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കമലയാണ് ഭർത്താവിനെ കൊലപ്പെടുത്താനായി മൂന്ന് പേർക്ക് ക്വട്ടേഷൻ നൽകിയത്. മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വർഷം…

Read More

1500 രൂപ നല്‍കിയില്ല; വൃദ്ധന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ വൃദ്ധനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പുതുപ്പറമ്പില്‍ മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തര്‍ക്കത്തിനിടെ മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ ആയിരുന്ന വിഷ്ണു വീട്ടിലെത്തി ബൈക്കിന് സിസി അടക്കാന്‍ 1500 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ അമ്മ കുമാരി…

Read More

മാനന്തവാടിയിൽ യുവതിയെ കുത്തിക്കൊന്നു

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത് പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ആക്രമണത്തില്‍ പ്രവീണയുടെ പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടെ ചെവിക്കും കഴുത്തിനും വെട്ടേറ്റു. ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടിയെ കാണാനില്ല. ആക്രമണത്തിനിടെ കുട്ടി ഓടി രക്ഷപ്പെട്ടതാണോ പ്രവീണ്‍ കുട്ടിയുമായി കടന്നുകളഞ്ഞതാണോ എന്നതില്‍ വ്യക്തതതയില്ല. കുട്ടിയ്ക്കായി പ്രദേശത്ത് ഇന്നലെ രാത്രി തിരച്ചില്‍ നടത്തിയിരുന്നു. കനത്ത…

Read More

ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ല, ഉറങ്ങിക്കിടന്ന അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മകന്‍

മുംബൈ: ഭക്ഷണം പാകം ചെയ്ത് നല്‍കാത്തതിന് 25 കാരന്‍ അമ്മയെ കൊലപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലാണ് സംഭവം. മെയ് 24ന് രാത്രിയിലാണ് സംഭവം. 65കാരിയായ തിപാബായി പവാര തന്റെ മകന്‍ അവ്‌ലേഷിന് മീന്‍ കറി തയ്യാറാക്കി വെച്ച് ഉറങ്ങാന്‍ പോയി. എന്നാല്‍ മീന്‍ കറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. രാത്രി വീട്ടില്‍ വൈകിയെത്തിയ അവ്‌ലേഷ് ഭക്ഷണം കഴിക്കാന്‍ നോക്കിയപ്പോഴാണ് എല്ലാം തട്ടിമറിച്ചത് കണ്ടത്. ഉറങ്ങിക്കിടന്ന അമ്മയോട് വീണ്ടും…

Read More

പാന്റ്സ് തയ്ച്ചത് ഇഷ്ടപ്പെട്ടില്ല, തിരുവനന്തപുരത്ത് ടെയ്ലറെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ടെയ്ലറെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവില്‍പ്പോയ ഹോട്ടല്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റുചെയ്തു പാന്റ്സ് തയ്ച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് ഇയാള്‍ അക്രമം നടത്തിയത്. കടയിലെത്തി കത്രികകൊണ്ട് തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ ഇയാള്‍ മുങ്ങുകയായിരുന്നു. തൂത്തുക്കുടി ശ്രീവൈകുണ്ഠം സെയ്‌തുങ്കനല്ലൂർ സ്വദേശിയും, നാഗർകോവിലിലെ ഹോട്ടല്‍ ജീവനക്കാരനുമായ ചന്ദ്രമണി(37)യാണ് അറസ്റ്റിലായത്. തിട്ടുവിള സ്വദേശിയും നാഗർകോവില്‍ ഡതി സ്കൂ‌ളിനു സമീപം തയ്യല്‍ക്കട നടത്തിവന്ന ശെല്‍വം(60) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയോടെ തയ്യല്‍ക്കടയില്‍ പോയ ആളാണ് ശെല്‍വം കുത്തേറ്റ് മരിച്ചനിലയില്‍ കിടക്കുന്നതുകണ്ടത്. തുടർന്ന് സ്ഥലത്തെത്തിയ വടശ്ശേരി പൊലീസ്…

Read More

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

ബേപ്പൂര്‍: കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയം….

Read More

മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിൻ്റെ പ്രതികാരം; മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു

തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റയാൾ മരിച്ചു. തോന്നയ്ക്കൽ പാട്ടത്തിൻകര സ്വദേശി താഹയാണ് (67) കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്. താഹയെ കൊലപ്പെടുത്താനായി സമീപവാസിയായ റാഷിദ് (31) വീട്ടിനുള്ളിൽ ഓടിക്കയറുകയായിരുന്നു. കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്താൻ ശ്രമിച്ചെങ്കിലും താഹയുടെ ഭാര്യ നൂർജഹാൻ തടഞ്ഞു. തുടർന്ന് നൂർജഹാനെ തള്ളിയിട്ട ശേഷമാണ് ഇയാൾ താഹയെ കുത്തിയത്.വയറിൽ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. വയറ്റിൽ നാലിടത്ത് ഗുരുതരമായി കുത്തേറ്റു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial