ലോഡ്ജ് മുറിക്കുള്ളിൽ വെച്ച് കാമുകി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി.

റായ്‌പൂർ: റായ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ വെച്ച് കാമുകി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സെപ്റ്റംബർ 28 ന് രാത്രിയിലാണ് സംഭവം നടന്നത്. ചത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം. 16കാരിയാണ് കൊലപാതകം നടത്തിയത്. ബീഹാർ സ്വദേശിയായ മൊഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ബിലാസ്പൂരിലേക്ക് മടങ്ങിയെത്തിയ പെൺകുട്ടി അമ്മയോട് കുറ്റസമ്മതം നടത്തിയതിന് ശേഷമാണ് സംഭവം പുറത്തുവന്നത്. ഇതേതുടർന്ന് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്‌പൂരിലെ അഭാൻപൂരിൽ എംഎസ് എഞ്ചിനീയറിംഗ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സദ്ദാം. സെപ്തംബർ 28നാണ് സദ്ദാമിനെ കാണാൻ പെൺകുട്ടി…

Read More

വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു

സിധി: മധ്യപ്രദേശിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് ഭാര്യയായ സവിത സാകേതിനെ ഭർത്താവ് അടിച്ച് കൊന്നത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത്…

Read More

യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്

മംഗളൂരു: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ കൊന്ന് മലിനജല ടാങ്കിൽ തള്ളി സുഹൃത്ത്. മാൾഡ ജില്ലയിൽ രതുവ പറംപൂർ സ്വദേശി ഭൂദേവ് മണ്ഡലിന്റെ മകൻ 27 കാരനായ മുകേഷ് മണ്ഡലാണ് കൊല്ലപ്പെട്ടത്. മംഗളൂരു സൂറത്ത്കലിലെ മൂക് റോഹൻ എസ്റ്റേറ്റ് എന്ന ലേഔട്ടിൽ ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു കൊല്ലപ്പെട്ട മുകേഷ്. യുവാവിന്റെ അഴുകിയ മൃതദേഹം മംഗളൂരു സൂറത്ത്കലിലെ മലിനജല ശുദ്ധീകരണ ടാങ്കിനുള്ളിൽ കണ്ടെത്തി. സംഭവത്തിൽ സുഹൃത്ത്, 30 കാരനായ ലക്ഷ്മൺ മണ്ഡൽ എന്ന ലഖാനെ…

Read More

പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ

ന്യൂഡൽഹി: പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ. തെക്കൻ ഡൽഹിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) ആണ് കൊല്ലപ്പെട്ടത്. പ്രസാദം വാങ്ങാനെത്തിയ യുവാക്കളുടെ സംഘത്തോട് കുറച്ച് സമയം കാത്തിരിക്കണമെന്ന് യോഗേന്ദ്രസിങ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രകോപനത്തിലാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ചാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിച്ചത്. ക്ഷേത്രത്തിലെത്തിയ യുവാക്കളുടെ സംഘം അവിടെയുണ്ടായിരുന്ന എല്ലാവരോടും മോശമായി പെരുമാറിയെന്നാണ്…

Read More

സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തത് പ്രകോപനം; 20 കാരിയെ പട്ടാപകല്‍ യുവാവ് കഴുത്തറുത്ത് കൊന്നു

അഹമ്മദാബാദ്: സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായി യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് സംഭവം. 20 കാരിയായ ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാവിലെ ആയിരുന്നു ആക്രമണം അരങ്ങേറിയത്. കച്ചിലെ എയര്‍പോര്‍ട്ട് റിങ്ങ് റോഡിലെ ശങ്കര്‍ കൊളേജ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയെ…

Read More

കണ്ണൂരില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: കുറ്റിയാട്ടൂരില്‍ വീടിനുള്ളില്‍ കയറി യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉരുവച്ചാല്‍ സ്വദേശി പ്രവീണയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. തീകൊളുത്തിയ കുട്ടാവ് സ്വദേശി ജിജേഷും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി വീടിനകത്തേയ്ക്ക് കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തുന്നതിനിടെയാണ് ജിജേഷിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 60 ശതമാനം…

Read More

സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

മംഗളൂരു: സ്വത്ത് വിൽക്കാൻ വിസമ്മതിച്ച ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കടം വീട്ടാൻ ഭാര്യയുടെ പേരിലുള്ള സ്വത്ത് വിൽക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടെങ്കിലും ഒപ്പിട്ടു നൽകാത്തതിനെത്തുടർന്നാണ് വയോധികനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്. വിജയനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാളിലാണ് സംഭവം. മഹാദേശ്വരനഗറിലെ 64 കാരനായ പാപണ്ണയാണ് 54 കാരിയായ ഭാര്യ ഗായത്രിയെ കൊലപ്പെടുത്തിയത്. ഇതിനു ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയും കുട്ടികളുമൊത്ത് പാപണ്ണ താമസിച്ചിരുന്ന സ്ഥലത്താണ് സംഭവം. ഏറെ നാളായി ഗായത്രിയെ വകവരുത്താൻ അവസരം കാത്തിരിക്കുകയായിരുന്നു ഇയാൾ….

Read More

പത്തനംതിട്ടയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

പത്തനംതിട്ട: ഭർത്താവിൻ്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പത്തനംതിട്ട പുല്ലാട് ആലുന്തറ സ്വദേശിനി ശ്യാമയാണ് കൊല്ലപ്പെട്ടത് ഭർത്താവ് ജയകുമാറാണ് കൊലപ്പെടുത്തിയത്. ഇയാള്‍ ഒളിവിലാണ്. ഭാര്യയെയും ഭാര്യാ പിതാവിനെയും ഭാര്യാ പിതാവിൻ്റെ സഹോദരിയെയും പ്രതി ആക്രമിച്ചു. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ശ്യാമ മരിച്ചത്. കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതിക്കായി കോയിപ്രം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

Read More

കൊല്ലം അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു; ജോലിക്ക് നിന്ന വീട്ടിൽ കയറി കുത്തിയത് ഭർത്താവെന്ന് സംശയം, അന്വേഷണം

കൊല്ലം : അഞ്ചാലുംമൂട് യുവതിയെ കുത്തിക്കൊന്നു. രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. യുവതി ജോലിക്ക് നിന്ന വീട്ടിൽ കയറിയാണ് കുത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Read More

അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി; സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അമ്മയെ അടിച്ച ആളെ കണ്ടെത്തിയ ശേഷം കൊലപ്പെടുത്തി മകൻ. സംഭവം നടന്ന 10 വർഷങ്ങൾക്കിപ്പുറമാണ് മകന്റെ പ്രതികാരം. സിനിമ കഥയെ വെല്ലുന്നതായിരുന്നു സംഭവം തന്റെ അമ്മയെ അടിക്കുകയും അപമാനിക്കുകയും ചെയ്ത ആളെ സോനു കശ്യപ് എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വ്യക്തമായ പ്ലാനിങ്ങോട് കൂടിയായിരുന്നു മനോജ് എന്നയാളെ സോനു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പാർട്ടി നടത്താമെന്ന് വാഗ്‌ദാനം ചെയ്താണ് സോനു സുഹൃത്തുക്കളെ കൂടെ കൂട്ടിയതും കൃത്യം നടത്തിയതും. 10 വർഷം മുൻപായിരുന്നു മനോജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial