Headlines

മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ ബജ്റംഗദൾ നേതാവിനെ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി (30) ആണ് കൊല്ലപ്പെട്ടത്. ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിലെ ബാജ്‌പെയിയില്‍ വെച്ച് കാറിലും പിക്കപ്പ് വാനിലുമായി എത്തിയ ആറംഗ സംഘം സുഹാസും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയും സുഹാസിനെ മാരകായുധം കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുഹാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാജ്‌പെ പൊലീസ് കേസെടുത്തു. കൊലപാതകത്തെ തുടർന്ന്…

Read More

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊട്ടാരക്കരയിൽ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി 76കാരിയായ ഓമനയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുട്ടപ്പനെ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടപ്പൻ കൊലപാതക വിവരം മൂത്ത മകളെ വിളിച്ചറിയിറിയിക്കുകയായിരുന്നു. ഇളയ മകൾക്കൊപ്പമായിരുന്നു ഓമനയും കുട്ടപ്പനും താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ തട്ടിവിളിച്ചപ്പോഴാണ് മുറിയ്ക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ ഓമനയെ കണ്ടത്. പൊലീസെത്തി കുട്ടപ്പനെ…

Read More

ഭർത്താവിനെ വെടിവെച്ച് കൊന്നത് കാമുകൻ; കണ്ണൂരിലെ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ

കണ്ണൂർ: കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. കെ കെ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ വി വി മിനി നമ്പ്യാരെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് അറസ്റ്റിലായ മിനി നമ്പ്യാർ. രാധാകൃഷ്ണന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ…

Read More

കാമുകിയെ കാണാൻ പാതിരാത്രിയിലെത്തിയ പതിനെട്ടുകാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി

ലഖ്‌നൗ: കാമുകിയെ കാണാൻ പാതിരാത്രിയിലെത്തിയ പതിനെട്ടുകാരനെ പെൺകുട്ടിയുടെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലാണ് സംഭവം. ഔരയ്യ സ്വദേശി ലവ്കുശ് ആണ് കൊല്ലപ്പെട്ടത്. ലവ്കുശ് ഖേദഹേലുവിലാണ് നിലവിൽ താമസിച്ചിരുന്നത്. ഇതേ ഗ്രാമത്തിലെ പെൺകുട്ടിയായിരുന്നു ഇയാളുെ കാമുകി. പാതിരാത്രിയിൽ കാമുകിയെ തേടിയെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് അനിൽ കുമാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഖേദഹേലു ഗ്രാമത്തിൽ സഹോദരിക്കൊപ്പമായിരുന്നു ലവ്കുശ് താമസിച്ചിരുന്നത്. ഇതിനിടെ അനിൽകുമാറിന്റെ മകളുമായി അടുപ്പത്തിലായി. തിങ്കളാഴ്ച രാത്രി കാമുകിയെ കാണാനായി യുവാവ് അനിൽകുമാറിന്റെ വീട്ടിലെത്തി….

Read More

മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊലപാതകം: അഷ്‌റഫിന്റെ മരണകാരണം ആന്തരിക രക്തസ്രാവം, മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

മംഗളൂരു: ആള്‍കൂട്ട ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങി. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് അഷ്‌റഫിന്റെ മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാദേശിക ക്രിക്കറ്റ്…

Read More

സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്

ചെന്നൈ: സഹോദരിയോട് ലൈംഗികാതിക്രമം നടത്തിയ സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി യുവാവ്. പ്രതിയായ വെങ്കട്ട് സുബ്രഹ്മണ്യത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്കട്ടിന്‍റെ മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയായിരുന്നു പീഡനത്തിനിരയാക്കിയത്. രാമനാഥപുരം വെൺമണി നഗറിൽ സംഭവം നടന്നത്.നംബുരാജനെന്ന വെങ്കട്ടിന്‍റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ടത്. മാർച്ച് 30 മുതൽ നംബുരാജിനെ കാണാനില്ലായിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കിട്ടിയത്. ചോദ്യം ചെയ്യലിൽ വെങ്കട്ട് കുറ്റമേറ്റ് പറയുകയായിരുന്നു.

Read More

വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത്;കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് പോലീസ്

കോട്ടയം: തിരുവാതുക്കൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്നത് അമിത് തന്നെ. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അസം സ്വദേശി അമിത്തിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമിത് നേരത്തെ മോഷണ കേസിൽ പിടിക്കപ്പെട്ടപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റും മാച്ച് ചെയ്തു. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിൽ വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽഅമിത്തിന്റെ ഫിംഗർ പ്രിന്റ് കണ്ടെത്തി. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം…

Read More

വാക്കുതർക്കത്തെ തുടർന്ന് ഭാര്യയുടെ തലവെട്ടി സൈക്കിള്‍ കുട്ടയിലിട്ടു; പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അറുപതുകാരൻ

ഗുവാഹട്ടി: വാക്കുതർക്കത്തിന് പിന്നാലെ ഭാര്യയുടെ തലവെട്ടി സൈക്കിളിന്റെ മുന്നിലെ കുട്ടയിലിട്ടു പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി ഭര്‍ത്താവ്. ബിതിഷ് ഹജോങ് എന്ന അറുപതുകാരനാണ് കേസിലെ പ്രതി. അസമിലെ ചിരാങ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. നിസ്സാരകാര്യങ്ങളെ ചൊല്ലി ഇവര്‍ വഴക്കുണ്ടാകുന്നത് പതിവാണെന്ന് അയല്‍ക്കാര്‍ പറയുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ ഭാര്യ ബജന്തിയുടെ തല ഇയാള്‍ വെട്ടിയെടുക്കുകയായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്റെ മുന്നിലുള്ള…

Read More

സ്കൂളിൽ സഹപാഠിയായിരുന്ന യുവാവിനൊപ്പം ജീവിക്കാൻ  യുവതി മൂന്നുമക്കളെയും കൊലപ്പെടുത്തി

ഹൈദരാബാദ്: മൂന്നു മക്കൾക്കും വിഷം നൽകി കൊലപ്പെടുത്തി യുവതി. സ്കൂളിൽ സഹപാഠിയായിരുന്ന യുവാവിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് യുവതി മൂന്നുമക്കളെയും കൊലപ്പെടുത്തിയത്. തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ പരിചയപ്പെട്ട യുവാവുമായി ജീവിക്കാനാണ് 45 വയസുള്ള രജിത ഈ കടുംകൈ കാണിച്ചത്. അത്താഴത്തിന് തൈരിൽ വിഷം ചേർത്താണ് രജിത മക്കൾക്ക് നൽകിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ…

Read More

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

      പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ വിശദമായ അന്വേഷണം നടക്കുകയാണ്. രാമദാസിന്റെ ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്. ശബ്ദം കേട്ട് ഓടിയെത്തിയവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial