Headlines

അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെയാണ് സഹോദരൻ തലയ്ക്കടിച്ച് കൊന്നത്. തമിഴ്നാട്ടിലാണ് സംഭവം. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ഇതര ജാതിക്കാരനായ യുവാവുമായി ഉണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധത്തെ കുടുംബം എതിർത്തിരുന്നു. യുവാവിനും കുടുംബത്തിന്റെ ഭീഷണി ഉണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. തുടർന്ന് കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ…

Read More

അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ

വിസ്കോൺസിൻ: അമ്മയേയും രണ്ടാനച്ഛനേയും വെടിവച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റിൽ. കൊലപാതക ശേഷം മൃതദേഹങ്ങൾക്കൊപ്പം രണ്ട് ആഴ്ചയോളമാണ് 17കാരൻ കഴിഞ്ഞത്. നികിത കസാപ് എന്ന കൗമാരക്കാരനെ കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ ഹാജരാക്കി. അമേരിക്കയിലെ വിസ്കോൺസിനിലെ വുകേഷാ സ്വദേശികളായ 35കാരി ടാറ്റിയാന കസാപ്, 51കാരനായ രണ്ടാനച്ഛൻ ഡൊണാൾഡ് മേയർ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു. കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ച് സാധിക്കാതെ വന്നതിന് പിന്നാലെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…

Read More

ഇടുക്കിയിലെ നവജാത ശിശുവിന്റെ മൃതദേഹം: ജനിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി, അമ്മ പിടിയിൽ

തൊടുപുഴ: ഇടുക്കി രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ ശരീര ഭാഗം ലഭിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രസവിച്ച ഉടനെ കുട്ടിയെ കൊലപ്പെടുത്തി മാതാവ് കുഴിച്ചിടുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഝാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഝാർഖണ്ഡ് സ്വദേശിനിയായ 21 വയസ്സുള്ള പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ഝാർഖണ്ഡ് സ്വദേശിയായ…

Read More

കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ചു കൊലപ്പെടുത്തി

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

Read More

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി….

Read More

യുവാവിനെ കൊലപ്പെടുത്തി  മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിൽ

ഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിലായി. കേസിൽ മോനു (24), യോഗേന്ദർ (33) എന്നീ സഹോദരങ്ങലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ കൂലിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൽഖാൻ (31) എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും പ്രതികളും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. മാർച്ച് 17 ന് ഡൽഹിയിലെ സരായ് രോഹില്ലയിലെ റെയിൽവേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിൻറെ അജ്ഞാത മൃതദേഹം…

Read More

സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊല്ലം ചടയമംഗലത്ത് ബാറിൽ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സ്വദേശി സുധീഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സുധീഷും സുഹൃത്ത് ഷിനുവും തർക്കത്തിലാവുകയും സെക്യൂരിറ്റി ഇരുവരെയും കുത്തുകയുമായിരുന്നു. ഷിനു ഗുരുതര നിലയിൽ ആശുപത്രിയിലാണ്. പ്രതി വെള്ളിമൺ സ്വദേശി ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

   തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത്…

Read More

ലഹരി സംഘങ്ങൾ ഏറ്റുമുട്ടി : യുവാവ് വെട്ടേറ്റു മരിച്ചു

കുന്നംകുളം :  പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി ഒരു യുവാവിനെ വെട്ടി കൊന്നു. മരത്തം കോട് സ്വദേശി അക്ഷയ്( 27 ) ആണ് കൊല്ലപ്പെട്ടത്. ലിഷോയ്, ബാദുഷ എന്നിവരടങ്ങിയ ലഹരി സംഘമാണ് അക്ഷയ് യെ കൊലപ്പെടുത്തിയത്. പരസ്പരമുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷായെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇതിനിടെ അക്ഷയ് യുടെ സുഹൃത്തുക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീഷം…

Read More

നെയ്യാറ്റിൻകരയിൽ വസ്തു തർക്കം; അയൽവാസിയെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. അയൽവാസിയായ മണിയനാണ് ശശിയെ കുത്തി കൊന്നത്. താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial