
തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയത് മകളുടെ ഭർത്താവ്; ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതി
തൃശ്ശൂർ: തൃശൂർ പടിയൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരെ കൊലപ്പെടുത്തിയ രേഖയുടെ ഭർത്താവ് പ്രേംകുമാറിനായുള്ള തിരച്ചിൽ തുടരുകയാണ്. ആദ്യ ഭാര്യയെ കൊന്ന കേസിലും പ്രേംകുമാർ പ്രതിയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ…