കോളജ് അധ്യാപിക ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ.
ന്യൂഡൽഹി: കോളജ് അധ്യാപിക ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്. ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35ഓടെ ദേവോസ്മിതയുടെ സഹോദരി ദേവാരതി പോൾ ന്യൂ അശോക് നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ സഹോദരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഫ്ലാറ്റ് പുറത്തുനിന്ന്…

