Headlines

കഴക്കൂട്ടത്ത് 4 വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം.

തിരുവനന്തപുരം: കഴക്കൂട്ടത്ത് 4 വയസ്സുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. അവശനിലയിൽ ആശുപത്രിയിലെത്തിച്ച പശ്ചിമബംഗാൾ സ്വദേശി മുന്നി ബീഗത്തിന്റെ മകൻ ഗിൽഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിൻറെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് ആറു മണിയോടു കൂടിയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. മെഡിക്കൽ കോളജിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടത്. കയറോ…

Read More

മദ്യം തലക്ക് പിടിച്ച ഭാര്യ ഭർത്താവിനെ കോടാലി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി

കാൺപൂർ: ഉത്തർപ്രദേശിൽ മദ്യം തലക്ക് പിടിച്ച ഭാര്യ ഭർത്താവിനെ കോടാലി കൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലെ തിക്ര ഗ്രാമത്തിലാണ് സംഭവം. ടെെൽസ് പണി ചെയ്യുന്ന 45കാരനായ പപ്പുവാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട യുവതിയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം പപ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് യുവാവ് മരിച്ചത്. പപ്പുവും ഭാര്യയായ വീരാംഗനയും രാത്രി ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും കോടാലി ഉപയോഗിച്ച് ഭാര്യ…

Read More

ഇടുക്കിയിൽ പണമിടപാട് തർക്കം കൊലപാതകത്തിൽ കലാശിച്ചു; വലിയച്ഛനെ കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങൾ കടന്നുകളഞ്ഞു

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടത്തിന് സമീപം ബോജൻ കമ്പനിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ടസഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും വർഷങ്ങളായി ബോജൻ കമ്പനിയിൽ താമസക്കാരനുമായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. മുരുകേശൻ്റെ സഹോദരൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഗ്നേശ്വറുമാണ് കൃത്യം നടത്തിയത്. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇവയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പോലീസ് സൂചിപ്പിക്കുന്നു….

Read More

മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. നഗരത്തിലെ നല്ലകുണ്ട പ്രദേശത്ത് ക്രിസ്മസിന്റെ തലേന്നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഹോട്ടൽ ജീവനക്കാരിയായിരുന്ന ചിത്യാല ത്രിവേണിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ യുവാവ് മകളെ തീയിലേക്ക് തള്ളിയിടുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് കെ വെങ്കടേഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മരണം സംഭവിച്ചത്. സ്വന്തം ദേശമായ ഹുസൂർ ബാദിൽ നിന്നും അഞ്ച് വർഷം മുൻപാണ്…

Read More

രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ടു;ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ, രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ട് ഭർത്താവ്. സംഭവത്തിൽ ഭർത്താവായ അർജുൻ അറസ്റ്റിലായി. ഭാര്യയെ കഴുത്തുഞെരിച്ചാണ് യുവാവ് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ആത്മഹത്യ ചെയ്തതായി പോലീസിനോട് പറഞ്ഞുകൊണ്ട് യുവാവ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഖുഷ്ബുവാണ് കൊലപ്പെട്ടത്. ഡിസംബർ 21നായിരുന്നു കൊലപാതകം. ലുധിയാനയിൽ ജോലി ചെയ്യുന്ന അർജുൻ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ…

Read More

വിവാഹമോചനത്തിന് നോട്ടീസയച്ചതിന് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെടിവെച്ച് കൊന്നു

ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസയച്ചതിന് പിന്നാലെ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു ബസവേശ്വര സ്വദേശി ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലമുരുകന്‍ പൊലീസില്‍ കീഴടങ്ങി. അഞ്ച് തവണയാണ് ബാലമുരുകന്‍ വെടിയുതിര്‍ത്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്‍ അസിസ്റ്റന്റ് മാനേജറായിരുന്നു 39-കാരിയായ ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം ഇവര്‍ രാജാജിനഗറിലായിരുന്നു താമസം. ഇന്നലെ വൈകുന്നേരം ആറരയോടെ ബാങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിക്കുനേരെ ഭര്‍ത്താവ് ബാലമുരുകന്‍ വെടിയുതിര്‍ത്തത്. തലയ്ക്കും കൈയ്ക്കും വെടിയേറ്റ ഭുവനേശ്വരിയെ…

Read More

കര്‍ണാടകയില്‍ ജാതിമാറി വിവാഹം ചെയ്ത് 7 മാസം ഗര്‍ഭിണിയായ മകളെ പിതാവും ബന്ധുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു

കർണാടക : ഹുബ്ബള്ളിയില്‍ ജാതിമാറി വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. ഏഴ് മാസം ഗർഭിണിയായിരുന്ന മാന്യ പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാന്യയുടെ പിതാവ് പ്രകാശ് ഫക്കീർഗൗഡ ഉള്‍പ്പെടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മെയ് മാസത്തിലാണ് മാന്യ പാട്ടീല്‍ തന്റെ ഗ്രാമത്തിലുള്ള ദളിത് യുവാവിനെ വിവാഹം കഴിച്ചത്. വിവാഹത്തെ പെണ്‍വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. ഇതിനെത്തുടർന്ന് പോലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും…

Read More

പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയത്തെ എതിർത്തു; കാമുകന്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി പതിനേഴുകാരി

അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 45 വയസ്സുള്ള ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 17 വയസ്സുള്ള മകളും അവളുടെ 25 വയസ്സുള്ള കാമുകൻ രഞ്ജിത്ത് വഘേലയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. വീടിന് സമീപം കുത്തേറ്റ് മരിച്ച നിലയിലാണ് ഷന ചാവ്ഡയെ കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്….

Read More

ആറു വയസുകാരനെ മാതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: ഇന്ന് രാവിലെയാണ് കാക്കൂർ പുന്നശ്ശേരിയിൽ നാടിനെ നടുക്കിയ ആ ദാരുണ സംഭവം ഉണ്ടായത്. ആറു വയസുകാരനായ മകനെ സ്വന്തം മകനെ മാതാവ് തന്നെ കൊലപ്പെടുത്തിയ വാർത്ത നാടിനെയും നാട്ടുകാരെയും നടുക്കിയിരിക്കുകയാണ്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനുവാണ് തന്റെ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതക വിവരം അനു തന്നെയാണ് പോലീസിനെ വിളിച്ചറിയിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു താൻ മകനെ കൊലപ്പെടുത്തിയെന്ന് ആണ് അറിയിച്ചത് കൃത്യം നടക്കുമ്പോൾ…

Read More

സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ

കണ്ണൂർ :സിപിഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ നിയുക്ത ബിജെപി കൗൺസിലർ കുറ്റക്കാരൻ.കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial