Headlines

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളാണ്. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അടുക്കളയിൽ ആയിരുന്നു. അവശനിലയിൽ അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്

Read More

യു.പിയില്‍ പിന്നോക്ക ജാതിക്കാർക്ക് നേരെയുള്ള അക്രമം രൂക്ഷം, കൂലി ചോദിച്ചതിന് ഒരു ദലിത് തൊഴിലാളിയെകൂടി തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ കൂലി ചോദിച്ച ദലിത് തൊഴിലാളിയെ തല്ലിക്കൊന്നു. അമേഠിയില്‍ നാല്പതുകാരനായ ഹോസില പ്രസാദാണ് കൊല്ലപ്പെട്ടത്. കേസില്‍ ശുഭം സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിനാണ് ഭൂവുടമയും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 26നാണ് സംഭവം നടന്നത്. ഫുര്‍സത്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സലിംപൂര്‍ ഗ്രാമത്തില്‍ പാടത്ത് മണ്ണ് നിറക്കാനുള്ള ജോലിക്കായിരുന്നു ഇയാളെ ശുഭം സിംഗ് വിളിച്ചുവരുത്തിയത്.വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്ന സമയത്ത് കൂലി ചോദിച്ചപ്പോള്‍ ഉടമ കൊടുക്കാന്‍ തയ്യാറായില്ല. പണം ചോദിച്ചതില്‍ പ്രകോപിതനായ…

Read More

കാമുകനുമായുള്ള ബന്ധം വിലക്കി;പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി

ബംഗളൂരു: കാമുകനുമായുള്ള ബന്ധം വിലക്കിയതിനെ തുടര്‍ന്ന് പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി ബംഗളൂരുവിലെ സുബ്രഹ്മണ്യപുരയിലാണ് സംഭവം. 35കാരിയ നേത്രവതിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൂടാതെ അറസ്റ്റിലായ നാലുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് നേത്രാവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകുയും ചെയ്തു. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ…

Read More

തിരുവനന്തപുരത്ത് മകൻ മാതാവിനെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മാതാവിനെ മകൻ കഴുത്തറുത്ത് കൊന്നു. മാതാവ് വിജയകുമാരി(74)യെയാണ് മകൻ അജയകുമാർ കഴുത്തറത്ത് കൊന്നത്. ബുധനാഴ്‌ച രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടന്നത്. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. ഇത് മാതാവ് ചോദ്യം ചെയ്‌തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാർ. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്‌ച രാവിലെ പ്രതിയുമായി സ്ഥലത്തെത്തി…

Read More

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. വടക്കന്‍ പറവൂരിലാണ് സംഭവം. അന്‍പത്തിയെട്ടുകാരി കോമളമാണ് മര്‍ദ്ദനമേറ്റ് മരിച്ചത് സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മകനും മര്‍ദ്ദനമേറ്റിരുന്നു. ഉണ്ണിക്കൃഷ്ണന്‍ മദ്യപിച്ച്‌ എത്തിയത് ചോദ്യം ചെയ്തതാണ് മർദ്ദ കാരണം. വീട്ടില്‍ സ്ഥിരമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. കോമളത്തിന്റെ തലയ്ക്ക് ഏറ്റ അടിയാണ് മരണകാരണം

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി;

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് സംഭവം. ഇടഗ്രാമം സ്വദേശി ഷിജോ എന്നയാളെ ബന്ധു കുത്തി കൊലപ്പെടുത്തുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. കരമന ഇടഗ്രാമത്തിലെ ടാവുമുക്കിൽ വെച്ചാണ് കൊലപാതകം നടന്നത്. കഴുത്തിനോടു ചേർന്നാണ് കുത്തേറ്റിട്ടുള്ളത്. ജിജോ എന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

Read More

അട്ടപ്പാടി വള്ളിയമ്മ കൊലക്കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റ്

പാലക്കാട്: അട്ടപ്പാടി ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മ കൊലക്കേസിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വള്ളിയമ്മ കൊല്ലപ്പെട്ടത് തലയ്ക്കടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കസ്റ്റഡിയിലുള്ള പങ്കാളിയായ പഴനി വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് സമ്മതിച്ചിരുന്നു. കൊലപ്പെടുത്തണം എന്ന ഉദേശ്യത്തോടെ വള്ളിയമ്മയെ കാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നെന്ന് പ്രതി മൊഴി നൽകിയിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം റിമാൻഡ് ചെയ്യും. നെറ്റിക്ക് മുകളിൽ തലയോട്ടിയിലേറ്റ പൊട്ടൽ, ശരീരത്തിൽ പലയിടങ്ങളിലായി മൽപിടുത്തത്തിന്റെ പാടുകൾ, മുറിവുകൾ. മരണം കൊലപാതകമെന്ന് ഉറപ്പിക്കുന്നതാണ് വള്ളിയമ്മയുടെ…

Read More

കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് പശ്ചിമബംഗാള്‍ സ്വദേശി അല്‍പ്പാനയാണ് മരിച്ചത്. അല്‍പ്പാനയുടെ ഭര്‍ത്താവ് സോണിയാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ ദിവസം അല്‍പ്പാനായെ കാണാൻ ഇല്ലെന്ന് സോണി പരാതി നല്‍കിയിരുന്നു. അയർക്കുന്നം സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാര്യയെ കാണാൻ ഇല്ലെന്നു പരാതി നല്‍കിയ ശേഷം ഇയാള്‍ കുട്ടികളേയും കൊണ്ട് നാട്ടിലേക്ക് പോകാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍…

Read More

മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ തർക്കം; ബിയർ കുപ്പി പൊട്ടിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

തൃശൂർ: മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം. സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. സംഭവത്തിൽ പ്രതി കുന്നംകുളം പൊലീസിന്റെ പിടിയിൽ. ഒഡീഷ സ്വദേശി 19 കാരനായ പ്രിൻ്റു (ധനശ്യാം നായിക്ക്) ആണ് മരിച്ചത്. ഒറീസ സ്വദേശി 29 കാരനായ ധരംബീർ സിംഗാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം. മദ്യലഹരിയിൽ ചീട്ടു കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ധരംബീർ സിംഗ് ബിയർ കുപ്പി പൊട്ടിച്ച് ധനശ്യാം നായിക്കിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലും വയറിൻ്റെ…

Read More

പള്ളി അങ്കണത്തില്‍ ഇമാമിന്റെ ഭാര്യയേയും പെണ്‍മക്കളെയും വെട്ടിക്കൊന്നു

ബഗ്പത്: ഉത്തര്‍പ്രദേശിലെ ബഗ്പത് ജില്ലയിലെ ഗംഗനൗലി ഗ്രാമത്തിലെ പളളിയിലെ ഇമാമിന്റെ ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊന്നു. ഇമാം ഇബ്‌റാഹീം ദയൂബന്ദിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം. ഇബ്‌റാഹീമിന്റെ ഭാര്യ ഇര്‍സാന(30), മക്കളായ സോഫിയ (5), സുമയ്യ(2) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇര്‍സാനയുടെ മൃതദേഹം നിലത്തും കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലിലുമാണ് കിടന്നിരുന്നത്. പ്രദേശത്തെ കുട്ടികള്‍ക്ക് ഇര്‍സാന ട്യൂഷനെടുക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയായതിനാല്‍ ട്യൂഷന് എത്തിയ കുട്ടികളാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മുതിര്‍ന്നവരെ അറിയിച്ചു. അവര്‍ അറിയിച്ചത് പ്രകാരം പോലിസ് സ്ഥലത്തെത്തി അന്വേഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial