Headlines

അനുജത്തിയുടെ വ്യാജപരാതിയിൽ നിരന്തരം ശകാരം; 7വയസുകാരിയെ കൊലപ്പെടുത്തി 14 വയസുകാരൻ

ലഖ്‌നൗ: സഹോദരിയെ 14 വയസുകാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മാതാപിതാക്കളോട് അനുജത്തി എപ്പോഴും തന്നെക്കുറിച്ച് വ്യാജ പരാതി പറയുന്നതിൽ അസ്വസ്ഥനായിട്ടാണ് ആൺകുട്ടി ഈ ക്രൂരകൃത്യം ചെയ്തത്. പെൺകുട്ടിയെ ഷാളുകൊണ്ട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തു. ഉത്തർപ്രദേശിലെ ബാഘ്പട്ടിൽ ആണ് സംഭവം. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.തന്നെക്കുറിച്ച് സഹോദരി മാതാപിതാക്കളോട് വ്യാജ പരാതികൾ ഉന്നയിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പരാതികൾ അധികമായതോടെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രമിച്ചതാണെന്ന് കുട്ടി പറഞ്ഞതായി ബിനൗലി എസ്എച്ച്ഒയെ…

Read More

അത്താഴം വിളമ്പി നൽകിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ അത്താഴം വിളമ്പി നൽകാത്തവന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ പുഷ്പലത(35)യാണ് കൊല്ലപ്പെട്ടത്. തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പതിവായുണ്ടാകുന്ന വഴക്ക് ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് തൊലിയുരിഞ്ഞത്. സംഭവം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുള്ള മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ഇവരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ…

Read More

വിവാഹം കഴിഞ്ഞ് എട്ടാം നാൾ ഭാര്യയടക്കം എട്ടുപേരെ കൊലപ്പെടുത്തി; ക്രൂരതയ്ക്ക് ശേഷം ജീവനൊടുക്കി 27 വയസുകാരൻ

ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് എട്ടാം നാൾ കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ക്രൂരതയ്ക്ക് ശേഷം 27 വയസുകാരനായ ദിനേശ് ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിൽ ബോദൽ കഛാർ ഗ്രാമത്തിലായിരുന്നു കൊലപാതകം നടന്നത്. എന്നാൽ, എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല. സംഭവ ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. എട്ട് ദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്റെ ഭാര്യ, ഇവരുടെയും സഹോദരിയുടെയും മൂന്ന് മക്കൾ എന്നിവരെയാണ്…

Read More

വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തർക്കം, കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു

കണ്ണൂർ: പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവദാസനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.   ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലും മർദനത്തിലുമാണ് കലാശിച്ചത്. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…

Read More

ഭാര്യയുടെ കാമുകനെന്ന് സംശയം; ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി

കോട്ടയം: ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് ബന്ധുവായ യുവാവിനെ കൊലപ്പെടുത്തി. കോട്ടയം വടവാതൂരില്‍ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചെങ്ങളം സ്വദേശി രഞ്ജിത് (40) ആണ് മരിച്ചത്. രഞ്ജിത്തിനേയും സുഹൃത്തിനേയും യുവതിയുടെ ഭര്‍ത്താവായ അജീഷാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. അജീഷിന്റെ ഭാര്യയുടെ ബന്ധുവാണ് മരിച്ച രഞ്ജിത്ത്. ഇടതു കൈയുടെ മുകള്‍ ഭാഗത്തായിട്ടാണ് രഞ്ജിത്തിന് വെട്ടേറ്റത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രഞ്ജിത്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വലതു…

Read More

ലോട്ടറി വിൽപ്പനക്കാരന്റെ മരണം കൊലപാതകം: മൃതദേഹം പുതപ്പിച്ചു കിടത്തി, ഭിത്തിയിൽ പേര് എഴുതി: യുവാവ് അറസ്റ്റിൽ

കോട്ടയം: എരുമേലി മുക്കൂട്ടുതറയിലെ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയിൽ ലോട്ടറിവിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുട്ടപ്പള്ളി വിളയിൽ ഗോപിയെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കുത്തിക്കയറി ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുൻ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം…

Read More

മുല്ലൂർ ശാന്തകുമാരി വധക്കേസ്: 3 പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട്…

Read More

മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്നമെന്ന് പൊലീസ്

ബെംഗളൂരു: മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരുവിലുള്ള ടിനരസിപ്പുരയിലാണ് യുവതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം

Read More

കാമുകൻ്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി മോഷണം: പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

പാലക്കാട് : കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിൻ്റെ മാതാപിതാക്കളെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. വടക്കൻ പറവൂർ മന്നം ചോപുള്ളി വീട്ടിൽ സദാനന്ദൻ (58), തോലനൂർ പൂളയ്ക്കൽ പറമ്പ് കുന്നിന്മേൽ വീട്ടിൽ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. സദാനന്ദന് 19 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഷീജയ്ക്ക് 9 വര്‍ഷം കഠിന തടവും 1.35 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ…

Read More

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് -36), കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. 2020 ജൂലായ്‌ 19-നു രാത്രി 7.30-നാണ് നെടിയാത്ത് പുത്തൻവീട്ടിൽ ജയറാമി (31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial