ഭർത്താവിനെ കഴുത്ത് മുറുക്കി കൊന്നു; യുവതി അറസ്റ്റിൽ

ചെന്നൈ: ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിൽ താമസിക്കുന്ന നാഗമ്മാളാണ് (35) അറസ്റ്റിലായത്. ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയായ യുവതി ഭർത്താവ് മണിവണ്ണനെ (28) താലിച്ചരട് കഴുത്തിൽമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മണിവണ്ണനെ വിവാഹം കഴിക്കുന്നതിന് മുമ്പ് യുവതി രണ്ടുപേരെ വിവാഹം കഴിച്ചിട്ടുണ്ട്. പല്ലവംശാല സ്വദേശിയായ നാഗമ്മാൾ ചെന്നൈ നഗരസഭയിൽ കരാർത്തൊഴിലാളിയാണ്. മണിവണ്ണനുമായി ഇവരുടെ മൂന്നാമത്തെ വിവാഹമായിരുന്നു. ചെന്നൈ, ട്രിപ്ലിക്കനിലെ അസദുദ്ദീൻ ഖാൻ സ്ട്രീറ്റിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞദിവസം മണിവണ്ണൻ മദ്യപിച്ചെത്തിയതിനെ നാഗമ്മാൾ ചോദ്യംചെയ്തു….

Read More

ദളിത് യുവാവിന്റെ മുടി മുറിക്കാൻ തയാറായില്ല; ചോദ്യം ചെയ്ത യുവാവിനെ ബാർബർ കത്രികകൊണ്ട് കുത്തിക്കൊന്നു

ബെംഗളൂരു: ദളിതനായതിനാൽ മുടി വെട്ടാൻ വിസമ്മതിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബാർബർ ഷോപ്പ് ഉടമ കുത്തിക്കൊന്നു. കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ യമനൂരപ്പ ബന്ദിഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബാർബർ ഷോപ്പ്‌ ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു. ദളിതനായതിനാൽ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു

Read More

കണ്ണൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു; കുടുംബ വഴക്കെന്ന് സംശയം

കണ്ണൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. പനച്ചിക്കടവത്ത് പി കെ അലീമ (53), മകൾ സെൽമ (30) എന്നിവർ ആണ് മരിച്ചത്. സംഭവത്തിൽ സെൽമയുടെ ഭർത്താവ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സൽമയുടെ 12 വയസുകാരനായ മകൻ ഫഹദിനും ആക്രമിച്ച ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ന് ആണ് സംഭവം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. മൃതദേഹം പേരാവൂർ ഗവ: ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ്  എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്.

Read More

മണിപ്പൂരിൽ ബോംബ് ആക്രമണത്തിൽ മുൻ എം എൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോപി ജില്ലയിലുണ്ടായ ബോംബേറിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുൽ മുൻ എംഎൽഎ യാംതോങ് ഹാക്കിപ്പിൻ്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സ്‌ഫോടനത്തിൽ പരിക്കേറ്റ ഹാക്കിപ്പിൻ്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌ഫോടനം നടക്കുമ്പോൾ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. 64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലിൽ നിന്ന് രണ്ട് തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര…

Read More

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചു മൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ഉയർന്നത്. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്

Read More

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം 5 പേർ അറസ്റ്റിൽ; കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ5 പേർ അറസ്റ്റിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.  വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത 3 പേരും ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും…

Read More

ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയി കൊലപാതകം ഒരാൾ പിടിയിൽ

തിരുവനന്തപുരം: പൗഡിക്കോണത്ത് ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. അക്രമികള്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തയാളാണ് പിടിയിലായത്. വെഞ്ഞാറമൂട് മുക്കുന്നുമൂട് സ്വദേശി സുബിന്‍ ആണ് പോലീസിന്റെ പിടിയിലായത്‌. പ്രതികളെ നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്. കുറ്റിയാനി സ്വദേശികളായ സജീര്‍, അന്‍ഷാദ്, അന്‍വര്‍, ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറ് മാസം മുമ്പ് പോത്തന്‍കോട്…

Read More

ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു; വെട്ടുകത്തി ജോയി ജയിലിൽ നിന്നിറങ്ങിയത് മൂന്ന് ദിവസം മുൻപ്

തിരുവനന്തപുരം: വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുണ്ടാ നേതാവ് ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ കുറ്റ്യാണി സ്വദേശി വെട്ടുകത്തി ജോയിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വെട്ടേറ്റ ജോയി മൂന്നു മണിക്കൂറോളമാണ് രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നത്. ഒടുവിൽ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പൗഡിക്കോണം സൊസൈറ്റി ജംഗ്ഷനിൽവച്ചാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. മൂന്നംഗ സംഘം കാറിലെത്തിയാണ് ജോയിയെ…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹ തടവുകാരൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഊന്നുവടി കൊണ്ടുളള അടിയേറ്റ് കോളയാട് സ്വദേശിയായ തടവുകാരൻ കരുണാകരൻ (86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു അക്രമം. വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് വേലായുധൻ. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial