വിവാഹ ദിവസം തന്നെ നവവധുവിനെ വരൻ വെട്ടിക്കൊന്നു

ബെംഗളൂരു: വിവാഹിതരായി മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ വരൻ വെട്ടിക്കൊന്നു. ചമ്പരസനഹള്ളി സ്വദേശി നവീന്‍(27) ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ ലിഖിത(19)യെ വെട്ടിക്കൊന്നത്. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കര്‍ണാടകയിലെ കെ.ജി.എഫ്. ചമ്പരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. മുറിക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ നവീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചെന്നാണ് നിഗമനം. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും…

Read More

വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി

       വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയിൽ…

Read More

ബന്ധത്തിൽ നിന്ന് പിൻവാങ്ങി, 20 കാരിയെ കാമുകന്‍ കുത്തിക്കൊന്നു; മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി

മുംബൈ: 20കാരിയെ കാമുകന്‍ കുത്തിക്കൊന്നു. നവി മുംബൈയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഉറാന്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസിന് ഒരു കോള്‍ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നവി മുംബൈ) വിവേക് പന്‍സാരെ പറഞ്ഞു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളും കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. ക്രൂരമായാണ് കൊല…

Read More

തൃശൂര്‍ പൂച്ചട്ടി കൊലക്കേസ് പ്രതിയെ മൂവര്‍ സംഘം വെട്ടിക്കൊന്നു; പ്രതികള്‍ കീഴടങ്ങി

തൃശൂര്‍ പൂച്ചെട്ടിയില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്. മൂന്നുപേരും ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.ഷിജോ, സജിന്‍, ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സതീഷിനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഒരു പാര്‍ട്ടിയില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടി സ്ഥലത്തുവച്ച് മൂവര്‍ സംഘവും സതീഷും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് അവിടെ നിന്ന് പോയ പ്രതികള്‍…

Read More

പ്രണയത്തില്‍ നിന്ന് പിന്മാറി; കാമുകിയെയും സഹോദരിയെയും പിതാവിനെയും കുത്തിക്കൊന്നു, കഷ്ടിച്ച് രക്ഷപ്പെട്ട് അമ്മ

പട്‌ന: ബിഹാറില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ കാമുകന്‍ 17കാരിയെയും 17കാരിയുടെ അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി. യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 17കാരിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. സരണ്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മുന്‍ കാമുകന്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചാന്ദ്‌നി കുമാരി (17), അഭ കുമാരി ( 15), ഇവരുടെ അച്ഛന്‍ താരേശ്വര്‍ സിങ് എന്നിവരാണ് മരിച്ചത്. അമ്മ ശോഭാ ദേവിയാണ് റോഷന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. മൂവരെയും…

Read More

കണ്ണൂരിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു

കണ്ണൂർ: ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. രണ്ടുപേരും തമ്മിൽ വഴക്ക് ഉണ്ടാകുകയും പിന്നാലെ നാരായണൻ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് വിവരം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളുടെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണ്

Read More

സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി; ചെറുതുരുത്തിയിൽ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ

       തൃശൂര്‍ : ചെറുതുരുത്തിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അതിക്രൂരമായ  കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല നടത്തിയ ഭര്‍ത്താവ് തമിഴ് സെല്‍വനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചെറുതുരുത്തിയിലെ വെയിറ്റിങ് ഷെഡില്‍ സെല്‍വിയെന്ന അമ്പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സെല്‍വിയുടെ മരണം അതിക്രൂര കൊലപാതകമാണെന്ന് വ്യക്തമായത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊല നടത്തിയത്. തമിഴരശിക്കൊപ്പം അഞ്ചുകൊല്ലമായി താമസിക്കുന്ന തമിഴ് നാട്  കള്ളക്കുറിച്ചി…

Read More

ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കഴുത്തു ഞെരിച്ചു കൊന്നു; മൃതദേഹം തീയിട്ടു; 16 കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചശേഷം കൊലപ്പെടുത്തി. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബാലികയുടെ മൃതശരീരം കത്തിച്ചു. സംഭവത്തില്‍ പതിനാറുകാരന്‍ പിടിയിലായി. ജൂലൈ ഒന്നിനാണ് കൊടുംക്രൂരത അരങ്ങേറുന്നത്. മോഷണത്തിനായാണ് പ്രതിയായ പതിനാറുകാരന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ കുട്ടി പോയപ്പോള്‍, ഇയാള്‍ അകത്തു കടന്ന് അലമാരയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട പെണ്‍കുട്ടി അലറിക്കരഞ്ഞതോടെ, പ്രതി ബാലികയുടെ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു….

Read More

മാന്നാർ കൊലപാതകം; അന്വേഷണത്തിന് 21 അം​ഗ പ്രത്യേക സംഘം

ആലപ്പുഴ: മന്നാറിലെ കല കൊലപാതക കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. മാന്നാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. കലയുടെ ഭർത്താവ് അനിൽ കുമാറാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. നിലവി‍ൽ അനിൽ ഒഴികെ മൂന്ന് പ്രതികൾ കസ്റ്റഡിയിലുണ്ട്….

Read More

മാന്നാറിൽ യുവതിയെ കാണാതായ സംഭവം; മൃതദേഹാവശിഷ്ടം കണ്ടെത്തി

   മാന്നാർ : മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. മൃതദേഹാവശിഷ്ടം പരിശോധനക്ക് അയക്കും. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. 15 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായക വിവരമായത്. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കലയെ തുണി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial