Headlines

ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷം ശ്വാസം മുട്ടിച്ച്; ബം​ഗാളി ദമ്പതികൾ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ് (27), ഭാര്യ പര്‍ബ മെദിനിപൂര്‍ ജില്ലയിലെ ബ്രജല്‍ചക്ക് സ്വദേശിനി ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സൗത്ത് 24 പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തൽമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ…

Read More

കൊച്ചിയില്‍ കൊടുംക്രൂരത; നവജാതശിശുവിനെ എറിഞ്ഞുകൊന്നു

എറണാകുളം: കൊച്ചിയില്‍ നടുക്കുന്ന ക്രൂരത. പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ താഴേക്ക് എറിഞ്ഞ് കൊന്നതാണെന്നാണ് സംശയം. രാവിലെ എട്ട് മണിയോടെയാണ് സംഭവം. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത്…

Read More

കോട്ടയത്ത് സിമന്റ് മിക്‌സർ മെഷീനിലിട്ട് അതിഥി തൊഴിലാളിയെ കൊന്നു; ഒരാൾ അറസ്റ്റിൽ

കോട്ടയം: വാകത്താനത്ത് സിമന്റ് മിക്‌സർ മെഷീനിലിട്ട് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി. 19കാരനായ അസം സ്വദേശി ലോമാൻ കിസ്‌ക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാകതത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ തമിഴ്‌നാട് സ്വദേശി പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 28നാണ് സംഭവം നടന്നത്. ലേമാനെ സിമന്റ് മിക്‌സർ മെഷീനിലിട്ട് കൊന്നശേഷം മാലിന്യ കുഴിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലേമാൻ മെഷിനുള്ളിൽ വൃത്തിയാക്കാൻ ഇറങ്ങിയ സമയത്ത് പാണ്ടിദുരൈ മെഷീൻ ഓൺ ചെയ്യുകയായിരുന്നു. മെഷീനുള്ളിൽ നിന്ന് താഴെ വീണ ലേമാനെ ജെസിബി…

Read More

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

സുൽത്താൻ ബത്തേരി: ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ഗോപി (60) ആണ് പ്രതി. കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ആണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2022 ജൂൺ 19 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 70 വയസുണ്ടായിരുന്ന ചിക്കിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്ന് വീട്ടിൽ…

Read More

സുഹൃത്തുക്കൾ തമ്മിൽ മദ്യപിക്കിക്കുന്നതിനിടെ വാക്കുതർക്കം; തുടർന്ന് യുവാവിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിൽ (45) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരിയിൽ സുഹൃത്തുക്കളായ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അയ്യപ്പനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പ്രതി അയ്യപ്പനും മരിച്ച സുനിലും സുഹൃത്തുക്കളാണ്. ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ ഉപദ്രവിച്ചു. ഇത് കണ്ടുകൊണ്ട് വന്ന അയ്യപ്പൻ സുനിലിനെ…

Read More

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ

പനമരം:നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അർജ്ജുന് വധശിക്ഷ. വയനാട് ജില്ലാ സെഷൻസ് അഡ് ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാറാണ് വിധി പ്രസ്താവിച്ചത്.2021 ജൂൺ 10ന് രാത്രി എട്ടരയോ ടെയായിരുന്നു നെല്ലിയമ്പത്ത് ഇരട്ടക്കൊലപാതകം. പത്മാല യത്തിൽ കേശവൻ (75),ഭാര്യ പത്മാവതി(65) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷമാണ് പ്രതിയായ അയൽവാസി കായക്കുന്ന് കുറുമക്കോളനിയിലെ അർജ്ജുൻ അറസ്റ്റിലാവുന്നത്. അർജുൻ കുറ്റക്കാര നാണെന്ന് കഴിഞ്ഞ ബുധനാഴ്‌ച കോടതി കണ്ടെത്തിയിരുന്നു.

Read More

മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ച് കൊന്നു; വിമുക്തഭടൻ പൊലീസ് കസ്റ്റഡിയിൽ

ലക്‌നൗ: മകളെ പീഡിപ്പിച്ച കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിമുക്തഭടൻ വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. രാജേഷ് കുമാർ സിംഗ് എന്ന വിമുക്തഭടനാണ് വിപുൽ എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് രാജേഷ് കുമാർ തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ശനിയാഴ്ച്ച രാത്രിയിലാണ് രാജേഷ് കുമാർ സിംഗ് മകളുടെ ഫ്ളാറ്റിലേക്ക് കാമുകനായ വിപുലിനെ വിളിച്ചുവരുത്തിയത്. പുലർച്ചെ 3.30 ന് വെടിയുതിർക്കുകയാരുന്നു. തുടർന്ന് രാജേഷ് കുമാർ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി രാജേഷിനെ കസ്റ്റഡിയിലെടുത്തു. വിപുലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു….

Read More

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ഹരിപ്പാട് സ്വദേശി യദുകൃഷ്ണനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്.ബംഗാള്‍ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശ് ആണ് ഇന്നലെ കൊല്ലപ്പെട്ടത്. ഗൂഗിള്‍ പേ വഴി പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മദ്യപിക്കുന്നതിനായി ഗൂഗിള്‍പേ വഴി പണം അയക്കാമെന്നും പകരം കാഷ് നല്‍കാനും യദുകൃഷ്ണ ബംഗാള്‍ സ്വദേശിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി ക്രിമനല്‍ കേസുകളില്‍…

Read More

കൊച്ചിയിൽ ഒരാൾ കുത്തേറ്റു മരിച്ചു.

കൊച്ചി: കൊച്ചി പാലാരിവട്ടത്ത് ഒരാളെ കുത്തിക്കൊലപ്പെടുത്തി. തമ്മനം ഏകെജി കോളനി സ്വദേശി മനീഷ് ആണ് മരിച്ചത്. പരിക്കേറ്റ അജിത്ത് എന്നയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെയാണ് മനീഷിന് കുത്തേറ്റത്. പാലാരിവട്ടം തമ്മനം മെയ് ഫസ്റ്റ് റോഡില്‍ വെച്ചാണ് വാക്കുതര്‍ക്കവും കത്തിക്കുത്തും ഉണ്ടായത്

Read More

ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial