Headlines

തൃശ്ശൂരിൽ യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂർ: യുവതിയെ ഭർത്താവ് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. തൃശ്ശൂർ ചാലക്കുടി മേലൂർ പൂലാനിയിലാണ് സംഭവം. കാട്ടുവിള പുത്തൻവീട്ടീൽ ലിജ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.

Read More

വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്. ഏപ്രിൽ 13ന് ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുമിത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11:30 യോടു കൂടിയാണ് മരണം സംഭവിച്ചത്. വിഷയത്തിൽ നേരത്തെ മണിമല പോലീസ് കേസെടുത്ത് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അറസ്റ്റിലായ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ (കൊടുങ്ങൂർ എസ്.ബി.ഐക്ക് സമീപം വാടകയ്ക്ക് താമസം)…

Read More

ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

ആലപ്പുഴ : ആലപ്പുഴ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചുറ്റികയ്കക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസമ്മ രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചതിലെ എതിർപ്പ് ആണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ടു എന്ന് മനസ്സിലായതോടെ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. ഈ മാസം 17-ാം തീയതി രാത്രിയാണ് സംഭവം. 18 ന് കാണാതായിട്ടും ആരും പോലീസിനെ അറിയിച്ചിരുന്നില്ല. മകൻ സാനു ഇരുപതാം തീയതിയാണ്…

Read More

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ കുത്തിക്കൊന്നു; അക്രമിയെ അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ 44കാരന്‍ കുത്തിക്കൊന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തി. ബംഗളൂരുവിലെ ജയനഗറില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുരേഷ് ആണ് 24കാരിയായ അനുഷയെ കുത്തിക്കൊന്നത്. രണ്ടു തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. മകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു പാര്‍ക്കില്‍ വച്ചാണ് സംഭവം…

Read More

പ്രവിയയുടെ മരണം കൊലപാതകം തന്നെ; പ്രതി സന്തോഷും ജീവനൊടുക്കി

പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. പ്രവിയയെ കൊലപ്പെടുത്തിയ കാമുകനും ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന്…

Read More

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 20 കെട്ടിട നിർമ്മാണ തൊഴിലാളികൾ കസ്റ്റഡിയിൽ

പനജി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഗോവയിൽ വാസ്‌കോഡ ഗാമയിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് വ്യാഴാഴ്ച്ച രാത്രിയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കെട്ടിട നിർമ്മാണ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി നിർമാണത്തൊഴിലാളിയുടെ മകളാണെന്നാണ് പൊലീസ് നൽകുന്നവിവരം. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ നിർമാണമേഖലയിൽ ജോലിചെയ്യുന്ന 20 തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും കേസിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും എസ്.പി. സുനിത സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ്…

Read More

അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

കോട്ടയം : പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരം വടവാതൂർ പോളശ്ശേരി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ അമ്മയെ കഴിഞ്ഞദിവസം രാവിലെ 8.30ന് വീടിനുള്ളിൽ വച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും, തുടർന്ന് കുതറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് തലയിൽ പലതവണ അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുടംബപരമായ…

Read More

മകൾക്ക് കറുപ്പ് നിറം; ഒന്നരവയസുകാരിയെ അച്ഛൻ കൊലപ്പെടുത്തിയത് വിഷം കലർത്തിയ പ്രസാദം നൽകി

വിജയവാഡ: ഒന്നരവയസുകാരിയെ അച്ഛൻ വിഷം നൽകി കൊലപ്പെടുത്തി. മകൾക്ക് കറുപ്പ് നിറം ആയതിന്റെ പേരിൽ ആയിരുന്നു അച്ഛന്റെ ക്രൂരത. സംഭവത്തിൽ പോലീസ് കേസെടുത്തു. പെറ്റസനേഗണ്ട്ല ഗ്രാമത്തിലെ മഹേഷ് എന്നയാളാണ് പ്രതി. മകൾ അക്ഷയക്ക് ഇയാൾ വിഷം കലർത്തിയ പ്രസാദം നൽകുകയായിരുന്നു. കൂടാതെ കുഞ്ഞ് രോഗം ബാധിച്ചാണ് മരിച്ചതെന്ന് ബന്ധുക്കളോട് പറയാൻ ഭാര്യ ശ്രാവണിയെ നിർബന്ധിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് ഇരുവരുടെയും കല്യാണം കഴിയുന്നത്. കറുത്ത നിറമുള്ള കുഞ്ഞിന് ജന്മം നൽകിയതിന് ഭർത്താവും ബന്ധുക്കളും…

Read More

ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി…

Read More

തൃശ്ശൂരിൽ ഉത്സവത്തിനിടെയിലെ കത്തിക്കുത്ത്; മരണം രണ്ടായി

തൃശൂര്‍: ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൂര്‍ക്കനാട് ഉത്സവത്തിനിടെ ആറാട്ടിനോട് അനുബന്ധിച്ച് നടന്ന വെട്ടിക്കെട്ടിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റിരുന്നു. നാല് പേര്‍ ചികിത്സയിലാണ്. നേരത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഉത്സവത്തിനിടെയുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞായിരുന്നു സംഘര്‍ഷം. വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. നാല്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial