കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ചു കൊലപ്പെടുത്തി

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

Read More

കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി….

Read More

യുവാവിനെ കൊലപ്പെടുത്തി  മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിൽ

ഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ലൈനിന് സമീപം ഉപേക്ഷിച്ച പ്രതികൾ പിടിയിലായി. കേസിൽ മോനു (24), യോഗേന്ദർ (33) എന്നീ സഹോദരങ്ങലാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ കൂലിയെ ചൊല്ലി തർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. മൽഖാൻ (31) എന്ന യുവാവിനെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവും പ്രതികളും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. മാർച്ച് 17 ന് ഡൽഹിയിലെ സരായ് രോഹില്ലയിലെ റെയിൽവേ ലൈനിന് സമീപത്ത് നിന്നാണ് യുവാവിൻറെ അജ്ഞാത മൃതദേഹം…

Read More

സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു

കൊല്ലം ചടയമംഗലത്ത് ബാറിൽ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സ്വദേശി സുധീഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സുധീഷും സുഹൃത്ത് ഷിനുവും തർക്കത്തിലാവുകയും സെക്യൂരിറ്റി ഇരുവരെയും കുത്തുകയുമായിരുന്നു. ഷിനു ഗുരുതര നിലയിൽ ആശുപത്രിയിലാണ്. പ്രതി വെള്ളിമൺ സ്വദേശി ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു

Read More

തൃശൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്

   തൃശൂർ: തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത്…

Read More

ലഹരി സംഘങ്ങൾ ഏറ്റുമുട്ടി : യുവാവ് വെട്ടേറ്റു മരിച്ചു

കുന്നംകുളം :  പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടി ഒരു യുവാവിനെ വെട്ടി കൊന്നു. മരത്തം കോട് സ്വദേശി അക്ഷയ്( 27 ) ആണ് കൊല്ലപ്പെട്ടത്. ലിഷോയ്, ബാദുഷ എന്നിവരടങ്ങിയ ലഹരി സംഘമാണ് അക്ഷയ് യെ കൊലപ്പെടുത്തിയത്. പരസ്പരമുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാദുഷായെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പിലാവ് നാല് സെൻ്റ് കോളനിയിൽ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഇതിനിടെ അക്ഷയ് യുടെ സുഹൃത്തുക്കൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീഷം…

Read More

നെയ്യാറ്റിൻകരയിൽ വസ്തു തർക്കം; അയൽവാസിയെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വസ്തു തർക്കത്തെ തുടർന്ന് അയൽവാസിയെ കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. അയൽവാസിയായ മണിയനാണ് ശശിയെ കുത്തി കൊന്നത്. താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

മലപ്പുറം: കിഴിശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ അസം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽജാർ ഹുസൈനിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരനായ അഹദുൽ ഇസ്‌ലാമിനെ ഗുഡ്സ് ഓട്ടോയിലെത്തിയ ഗുൽസാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിനെ…

Read More

മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറായില്ല; യുവാവിനെ നിലവിലെ കാമുകൻ വെടിവെച്ചു കൊന്നു

ലക്നൗ: മുൻ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്ത യുവാവിനെ കാമുകിയും നിലവിലെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ വാരാണസിയിൽ മാർച്ച് 14നാണ് കൊലപാതകം നടന്നത്. ഔസംഗഞ്ച് സ്വദേശിയായ ദിൽജിത്ത് (33) ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ നിലവിലെ കാമുകനാണ് യുവാവിനെ വെടിവെച്ച് കൊന്നത്. ഒരു മാസത്തിലേറെയായി ദിൽജിത്തിനെ കൊലപ്പെടുത്താൻ യുവതിയും പുതിയ കാമുകനായ രാജ്‌കുമാറും ചേർന്ന് പദ്ധതിയിട്ടിരുന്നു. ദിൽജിത്ത് സ്ഥിരമായി തന്നെ വിളിച്ച് ശല്യം ചെയ്യുന്നുവെന്നും, പ്രണയ ബന്ധം തുടരാൻ നിർബന്ധിക്കുന്നുവെന്നും പറഞ്ഞ് യുവതിയാണ് രാജ്‌കുമാറിനെക്കൊണ്ട് കാമുകനെ കൊലപ്പെടുത്താൻ…

Read More

ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി,മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു ; ഭാര്യയും കാമുകനും അറസ്റ്റിൽ

മീററ്റ്: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് കൊണ്ടടച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു സംഭവം. സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുസ്കാൻ, സഹിൽ എന്നിവരെ മീററ്റ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി, അവശിഷ്ടങ്ങൾ ഇന്ദിരാനഗറിൽ സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിച്ചതായി പോലീസ് ചൊവ്വാഴ്ച പറഞ്ഞു. മീററ്റ് എസ് പി ആയുഷ് വിക്രം നൽകുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ട മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭിനെ മാർച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial