സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ്
കോഴിക്കോട്: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ. ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടുകളിൽ നിന്ന് എംഎസ്എഫ് പിന്നോട്ടില്ലെന്നും ഷറഫുദ്ദീൻ പിലാക്കൽ പറഞ്ഞു. സർക്കാരുകളും ഭരണസംവിധാനങ്ങളും മാറുന്നതിനനുസരിച്ച് തങ്ങളുടെ സംഘടന നിലപാട് മാറ്റാറില്ലെന്നും, ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ തന്നെ പൂർണ്ണമായും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരോ, വിദ്യാഭ്യാസ വകുപ്പ്…

