Headlines

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു;ആളൂരിനെതിരെ പോക്സോ കേസ്

കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ആളൂർ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചുവെന്നും ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

Read More

ഒമ്പത് വയസുകാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരന് 18 വർഷം കഠിനതടവും പിഴയും

പാലക്കാട്: 9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. പാലക്കാട് മനിശ്ശേരി സ്വദേശി കൃഷ്ണൻ കുട്ടി (68)യ്ക്ക് 18 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക 9 വയസ്സുകാരിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് ശിക്ഷാവിധി. 2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

Read More

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്കടുത്ത് തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആണ് അദ്ധ്യാപകനെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്. മലപ്പുറം പുളിയക്കോട് മുണ്ടംപറമ്പ് കാവുങ്ങല്‍കണ്ടി അബ്ദുല്‍ ഹക്കീമിനെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍തഥിയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിപ്പെട്ടത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial