Headlines

രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ മുസ്ലീം ലീഗിന്റെ പതാക ഉയർത്തിയവരെ കൈകാര്യം ചെയ്ത് കെ.എസ്.യുക്കാർ; വണ്ടൂരിൽ സംഘർഷം

മലപ്പുറം: രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംഎസ്എഫ് – കെ എസ് യു സംഘർഷം. മലപ്പുറം ജില്ലയിലെ വണ്ടൂരിലാണ് സംഭവം. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മുസ്ലിം ലീഗ് കൊടി ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് പ്രവർത്തകർ തമ്മിൽ തല്ലിയത് എംഎസ്എഫ് പ്രവർത്തകരാണ് മുസ്ലിം ലീഗ് കൊടി പ്രചാരണ പരിപാടിയിൽ ഉയർത്തിയത്. ഇത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് തർക്കവും കൈയ്യാങ്കളിയും ഉണ്ടായത്. പിന്നീട് യുഡിഎഫ് നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്

Read More

‘കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

കോഴിക്കോട്: ബിജെപി പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്നാണ് ബിജെപിയുടെ പ്രകടന പത്രിക. രണ്ടു ഉദ്യോഗസ്ഥരെയാണ് പ്രകടന പത്രിക തയ്യാറാക്കാൻ ബിജെപി ഏൽപ്പിച്ചതെന്നും രാഹുൽ ഗാന്ധി കോഴിക്കോട്ട് പറഞ്ഞു. കോവിഡ് വന്നപ്പോൾ കൈകൊട്ടി കളിക്കാൻ പറഞ്ഞയാളാണ് പ്രധാനമന്ത്രി. ഓക്സിജൻ ഇല്ലാതെ ജനം മരിക്കുമ്പോൾ കൈകൊട്ടാനാണ് പ്രധാനമന്ത്രി പറഞ്ഞത്. ജോലി ഇല്ല എന്ന് പറഞ്ഞപ്പോൾ പക്കാവട ഉണ്ടാക്കാൻ പറഞ്ഞയാളാണ് മോദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിൽ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനത്തെ രണ്ട് മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. ശേഷം ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പ്രചാരണം നടത്തും. രാവിലെ ഹെലികോപ്റ്ററില്‍ തൃശ്ശൂരിലേക്ക് പുറപ്പെടുന്ന മോദി കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ആദ്യമെത്തുക. രാവിലെ 11-നാണ് കുന്ദംകുളത്തെ പരിപാടി. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തിയ ശേഷം അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഉച്ചയ്ക്ക് ആറ്റിങ്ങല്‍ മണ്ഡലത്തിലെ…

Read More

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഏപ്രിൽ മൂന്നിന് നാമനിർദേശ പത്രിക നൽകും

ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടിൽ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി മൂന്നാം തിയതി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുൽ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും

Read More

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; ഇന്ത്യ മുന്നണിയില്‍ ഭിന്നത

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും കെ സി വേണുഗോപാലും കേരളത്തില്‍ മത്സരിക്കുന്നതിനെച്ചൊല്ലി ഇന്ത്യ മുന്നണിയില്‍ ഭിന്നത. ഇതേത്തുടര്‍ന്നാണ് ഇന്ത്യ മുന്നണി ഇന്നലെ മുംബൈ ശിവജി പാര്‍ക്കില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ നിന്നും സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാര്‍ വിട്ടു നിന്നതെന്നാണ് സൂചന. രാഹുലും വേണുഗോപാലും കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നതില്‍ ഇടതു നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും റാലിയില്‍ പങ്കെടുത്തിരുന്നില്ല. ത്രിപുരയില്‍ ചില സുപ്രധാനയോഗങ്ങളുണ്ടായിരുന്നതിനാലാണ് റാലിയില്‍…

Read More

വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി; പകരം ആരെന്ന ചർച്ചയിൽ കോൺഗ്രസ്

വയനാട്: കോൺഗ്രസ്‌ നേതാവായ രാഹുൽ ഗാന്ധി ഇത്തവണ വയനാട്ടിൽ മത്സരിച്ചേക്കില്ല. സിറ്റിംഗ് സീറ്റായ വയനാട് ഉപേക്ഷിക്കാൻ രാഹുൽഗാന്ധി തീരുമാനിച്ചതായി പുതിയ വിവരം പുറത്ത്. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വിവരം. പകരം വയനാട്ടിൽ ആരാണ് സ്ഥാനാർഥി ആവുക എന്ന ചർച്ചയും കോൺഗ്രസ് ആരംഭിച്ചു. എവിടെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. വയനാട് ലോക്സഭാ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണത്തെ…

Read More

ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി യു.പിയിൽ പോസ്റ്ററുകൾ

ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണ‌നാക്കി പോസ്റ്ററുകൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്ന ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെ രഥത്തിനുള്ളിൽ നിൽക്കുന്ന ശ്രീകൃഷ്ണനായും യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാൾ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്. പോസ്റ്ററിനെ പറ്റി മറ്റു പ്രതികരണമൊന്നും…

Read More

രാഹുൽ ഗാന്ധി വയനാട്ടിൽ;
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തി എല്ലാ സഹായങ്ങളും ഉറപ്പ് നൽകി

മാനന്തവാടി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീട് രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഭാരത് ജോഡോ ന്യായ് യാത്ര ഒരുദിവസത്തേക്ക് നിർത്തിവയ്‌ച്ചാണ് രാഹുൽ വയനാട്ടിലെത്തിയത്. കെ സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് രാഹുൽ കഴിഞ്ഞ് ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പാക്കം സ്വദേശി…

Read More

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; നടപടി സുരക്ഷാ കാരണങ്ങളാലെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്

ഇംഫാൽ: രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. യാത്രയുടെ ഉദ്ഘാടന വേദിയായി കോൺ​ഗ്രസ് നിശ്ചയിച്ചിരുന്ന ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് വേദി അനുവദിക്കാത്തതെന്നും മുഖ്യമന്ത്രി എൻ ബീരേൻ സിങ് വ്യക്തമാക്കി. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി…

Read More

‘വടക്കേ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും’ – ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial