
പ്രവാസിയുടെ ഭാര്യയെ ബലാത്സംഗം ചെയ്തു; ബിഎൻപി നേതാവ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
ധാക്ക: ഇരുപത്തൊന്നുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫസർ അലി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. കേസിലെ മുഖ്യപ്രതിയാണ് ഫസർ അലി. യുവതിയുടെ വീഡിയോ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ മുറാദ് നഗറിൽ ഈ മാസം 26നാണ് ഹിന്ദു യുവതി ബലാത്സംഗത്തിനിരയായത്. രാമചന്ദ്രപൂർ പച്ചിട്ട ഗ്രാമത്തിലെ പ്രാദേശിക നേതാവാണ് മുപ്പത്തെട്ടുകാരനായ ഫസർ അലി. സംഭവദിവസം ഇയാൾ യുവതിയുടെ പിതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ്…