പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രതിക്ക് 10 വർഷം തടവും 1 ലക്ഷം രൂപ പിഴയും
ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 10വർഷം തടവും 1ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടൂർ ചുള്ളിക്കൽ വീട്ടിൽ തോമസിനെയാണ് (48) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി ജഡ്ജി ശിക്ഷിച്ചത്. 2016 ഡിസംബറിൽ മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. അതിജീവിതയുടെ അമ്മയുടെ കൂട്ടുകാരിയും കുടുംബ സുഹൃത്തുമായിരുന്ന യുവതിയുടെ ഭർത്താവായ പ്രതി 2016 ഏപ്രിൽ മാസം മുതൽ അതിജീവിതയും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ച് പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ…

