ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി ധർമ്മേന്ദ്രകുമാർ പിടിയിൽ
ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ധര്‍മ്മേന്ദ്രകുമാര്‍ പിടിയില്‍. കൊല്ലപ്പെട്ടത് നൈനിറ്റാളിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്. ജൂലൈ 30ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെടുത്തത് രണ്ട് ദിവസം മുന്‍പ് ഉത്തര്‍പ്രദേശിലാണ് ഉത്തരാഖണ്ഡ് നൈനിത്താളിലെ സ്വകാര്യ ആശുപത്രിയിലെ 33-കാരിയായ നഴ്‌സ് ആണ് ജോലി കഴിഞ്ഞ് മടങ്ങവെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് നഴ്‌സിന്റെ മൃതദേഹം കണ്ടെടുത്തത്. ജൂലായ് 30-ന് വൈകുന്നേരം ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ…

