മഹാരാഷ്ട്രയിൽ അതിക്രൂരപീഡനത്തിനിരയായി നഴ്സിംഗ് വിദ്യാർത്ഥിനി; പീഡിപ്പിച്ചത് ഓട്ടോഡ്രൈവർ
മുംബൈ : മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി നഴ്സിങ് വിദ്യാർഥിനി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഓട്ടോറിക്ഷ ഡ്രൈവർ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. നാല് ദിവസങ്ങൾക്ക് മുമ്പാണ്സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് ജോലി പൂർത്തിയാക്കി മടങ്ങുന്നതിനിടെ, ഓട്ടോ ഡ്രൈവർ ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പെൺകുട്ടി ആരോഗ്യം വീണ്ടെടുത്തതിന്…

