ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 52 കാരനായ പിതാവ് അറസ്റ്റിൽ
ലക്‌നൗ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 52 വയസ്സുകാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി ബോർഡർ പ്രദേശത്താണ് സംഭവമുണ്ടായത്. ഗ്യാൻ സിംഗ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിന്റെ അറസ്റ്റ് ഉണ്ടായത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. ഇയാൾ മകളെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം അയൽവാസിക്കെതിരെ പരാതിയും നൽകിയിരുന്നു. മാർച്ച് 12ന് അയൽവാസിയായ…

