ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിന് ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചത്. 7 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. തിരുവനന്തപുരം എഴാം ആഡീ.സെഷന്‍സ് കോടതിയിൽ നിന്നാണ് ഈദേഹത്തിന് ജാമ്യം ലഭിച്ചത്. പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അതേസമയം, സംവിധായകന്റെ അതിക്രമം പരാതിക്കാരിയെ വല്ലാതെ തളര്‍ത്തിയെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങളെടുത്തു. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമാണ് സംവിധായകനെതിരെ പരാതി…

