എസ് എഫ് ഐ കെ എസ് യു സംഘർഷം തുടരുന്നു; മാർ ഇവാനിയോസ് കേളേജിലെ കെ എസ് യു കൊടിമരം തകർത്തു
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവത്തിനിടെയുണ്ടായ എസ്.എഫ്ഐ – കെ എസ് യു സംഘർഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ സ്ഥാപിച്ചിരുന്ന കെ എസ് യുവിന്റെ കൊടിമരവും തോരണങ്ങളും നശിപ്പിച്ചു. എസ്.എഫ്.ഐ യാണ് സംഭവത്തിന് പിന്നിലെന്ന് കെ എസ് യു ആരോപിച്ചു. തൃശൂർ കേരളവർമ്മ കോളേജിൽ കെഎസ്‌യുവിൻറെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ കെ എസ് യുവിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചത്. കെഎസ്‌യു യൂണിറ്റ്…

