നാളെ വിദ്യാഭ്യാസ ബന്ദ്;
രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർഥി സംഘടനകള്‍ അറിയിച്ചു

നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതുവിദ്യാർത്ഥി സംഘടനകൾ അറിയിച്ചു. എഐഎസ്‌എഫ്, എസ് എഫ് ഐ , ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവൻ മാർച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച്‌ കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും…

Read More

എസ് എഫ് ഐ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ:വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എസ്.എഫ്.ഐ. ആറ്റിങ്ങൽ ഏര്യാ സമ്മേളനത്തോടനുബന്ധിച്ചാണ് ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ സെമിനാർ നടന്നത്. കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അർജ്ജുൻ അദ്ധ്യക്ഷനായി. ഏര്യാ സെക്രട്ടറി വിജയ് വിമൽ സ്വാഗതം പറഞ്ഞു. ആദിത്യ ശങ്കർ നന്ദി പറഞ്ഞു.

Read More

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; സര്‍ക്കാരിനെതിരെ എസ്എഫ്‌ഐയും സമരത്തിലേക്ക്; മലപ്പുറം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും

മലപ്പുറം: പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങി എസ്എഫ്ഐയും. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും. സീറ്റ് പ്രതിസന്ധി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിക്കുമ്പോഴും എസ്എഫ്‌ഐയും സമരരംഗത്തേക്ക് ഇറങ്ങുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മന്ത്രിയുടെ ആരോപണം. പുതിയ ബാച്ചുകള്‍ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. വലിയ ഒരു വിഭാഗം ഇപ്പോഴും പുറത്ത് നില്‍ക്കുന്നുവെന്നത്…

Read More

കനത്ത പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

കോഴിക്കോട്: പൊലീസ് സുരക്ഷയിൽ കാലിക്കറ്റ്‌ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്നു രാവിലെ ഒമ്പത് മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചവരെ വോട്ടെടുപ്പും ഉച്ചക്ക് ശേഷം വോട്ടെണ്ണലും എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടപടികൾക്ക് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് എം എസ് എഫിൻറെ യു യു സി മാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എസ് എഫ് ഐയും എം എസ് എഫ് – കെ എസ് യു…

Read More

കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ ആശുപത്രിയില്‍

കോട്ടയം: കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷാവസ്ഥ നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ലാത്തി വീശി. കോളജ് ഡേ ആഘോഷത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെഎസ്‌യു പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കൊയിലാണ്ടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; 20ലധികം പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ 20 ലധികം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോളജ് യൂണിയന്‍ ചെയര്‍മാനെയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെയും കേസില്‍ പ്രതി ചേര്‍ത്തു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വ്യക്തി വൈരാഗ്യത്തില്‍ മര്‍ദിച്ചതാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെയാണ് കൊല്ലം ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ അമലിനെ ആക്രമിച്ചത്. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു…

Read More

‘സിദ്ധാർത്ഥിനെ മലിന ജലം കുടിപ്പിച്ചു, മരിച്ച ദിവസവും മർദ്ദനം നേരിട്ടു’; ഹോസ്റ്റൽ സമാന്തര കോടതിയെന്ന് വിദ്യാർഥികൾ

പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ. മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചു. ഭക്ഷണം നൽകാതെ മർദിച്ചത് 3 ദിവസം. 3 ദിവസം കുടിവെള്ളം നൽകിയില്ല. മരിച്ച ദിവസവും മർദ്ദനം നേരിട്ടു. പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പറയാത്തതെന്നും വിദ്യാർത്ഥികളുടെ മൊഴി. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക്…

Read More

കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’ വിവാദത്തില്‍. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണിതെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എ എസ് ആഷിഷ് ആണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്. കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി 7 മുതല്‍ 11 വരെ…

Read More

വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം; എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി

കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്ഐ കോളജ് യൂണിയൻ പ്രസിഡന്റ്‌ കെ. അരുണിന് പിന്നാലെ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും കീഴടങ്ങി. കൽപറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് അമൽ ഇഹ്‌സാൻ കീഴടങ്ങിയത്. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസിൽ ഇനി എട്ടു പേരെയാണ് പിടികൂടാനുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്…

Read More

ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം;കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തൃശൂര്‍: കേരളവര്‍മ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ക്യാമ്പസിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് തീരുമാനം. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അടിപിടിയിൽ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ നേടി. മര്‍ദനമേറ്റവര്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐയില്‍നിന്നും മാറിയ ഇവരുടെ നേതൃത്വത്തിലാണ് നാടക പരിശീലനം നടക്കുന്നത്. രാത്രിയില്‍ നടക്കുന്ന പരിശീലനത്തിന് പുറത്ത് നിന്നുള്ളവര്‍ എത്തിയത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial