ഹൈക്കോടതി നിര്‍ദേശമനുസരിച്ച് റീ പോളിങ്; കുന്ദമംഗലത്ത് കെഎസ്‌യു മുന്നണിക്ക് വിജയം
കോഴിക്കോട്: കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റീ പോളിങില്‍ കെഎസ്‌യുവിന് വിജയം. കോളേജ് ചെയര്‍മാനായി പിഎം മുഹസിനെ തെരഞ്ഞടുത്തു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചായിരന്നു റീപോളിങ് നടത്തിയത്. ഇതോടെ എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ബാലറ്റ് പേപ്പര്‍ നശിപ്പിച്ച ബൂത്ത് രണ്ടിലായിരുന്നു റീപോളിങ്. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയായിരുന്നു റീപോളിങ്. ബൂത്ത് രണ്ട് ഉള്‍പ്പെടുന്ന ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് കോളജിലേക്കു പ്രവേശനം അനുവദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ നശിപ്പിച്ചതോടെ കെ എസ് യു –…

