തെരുവു കച്ചവടക്കാരനിൽ നിന്നും വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്
കഴിക്കാൻ വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത വിഷപാമ്പ്. തായ്ലൻൻഡിലാണ് സംഭവം. തെരുവ് കച്ചവടക്കാരനിൽ നിന്നും യുവാവ് വാങ്ങിയ ഐസ്ക്രീമിനുള്ളിലാണ് വിഷ പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തിയത്. യുവാവ് ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. യുവാവ് പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. മധ്യ തായ്‌ലൻഡിലെ മുവാങ് റാച്ചബുരി മേഖലയിലെ പാക് തോയിലാണ് സംഭവം നടന്നത്. റെയ്ബാൻ നക്ലെങ്‌ബൂൺ എന്ന യുവാവ് തെരുവ് കച്ചവടക്കാരനിൽ നിന്നും ബ്ലാക്ക് ബീൻ ഐസ് ക്രീമാണ് വാങ്ങിയത്. തായ്‌ലൻഡിൽ വ്യാപകമായി ഉപയോഗിക്കുന്ന…

