സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കുതിപ്പ് തുടര്‍ന്ന് പാലക്കാട്; തൊട്ടുപിന്നാലെ മലപ്പുറം
കോഴിക്കോട്:- സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കുതിപ്പ് തുടര്‍ന്ന് പാലക്കാട്. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി 23 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്താണുള്ളത്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി 18 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും. ഒരു സ്വര്‍ണവും, വെള്ളിയും, വെങ്കലവും, നേടി എട്ട് പോയിന്റുമായി കാസര്‍കോട് മൂന്നാം സ്ഥാനത്തെത്തി. രാവിലെ നടന്ന 3000 മീറ്ററിലാണ് മൂന്ന് സ്വര്‍ണം പാലക്കാട് സ്വന്തമാക്കിയത്. 3000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ മലപ്പുറത്തിനാണ് സ്വര്‍ണം….

