ലോകകപ്പിൽ പരാഗ്വെയെ 4-1 ന് തകർത്തു യു എസ് എ
ലൊസാഞ്ചലസ്: ലോകകപ്പില്‍ പരാഗ്വെയെ വീഴ്ത്തി ആതിഥേയരായ യുഎസ്എയ്ക്ക് ഗംഭീര തുടക്കം. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ജയം. ആദ്യപകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകള്‍ പിറന്നത്. തുടര്‍ച്ചയായ യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പാരഗ്വായ് ഒടുവില്‍ തോല്‍വി സമ്മതിച്ചു. പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന്‍ ജിയോവാനി റെയ്‌നയിലൂടെയുമായിരുന്നു അമേരിക്കാന്‍ മുന്നേറ്റം. രണ്ടാം പകുതിയില്‍, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ആശ്വാസ ഗോള്‍…

