തമിഴക വെട്രി കഴകം ആദ്യ സമ്മേളനം സെപ്തംബറിൽ
ബെംഗളൂരു: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടന്നേക്കും. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുളള നീക്കങ്ങള്‍ സജീവമായതായാണ് റിപ്പോര്‍ട്ട്. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ സമ്മേളനത്തിനുള്ള അനുമതി ലഭിച്ചതായാണ് വിവരം. നേരത്തെ തിരുച്ചിറപ്പള്ളിയില്‍ സമ്മേളന വേദി നോക്കിയിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ 5 ന് റിലീസാകാനിരിക്കുന്ന ദ ഗോട്ട് സിനിമയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും പാര്‍ട്ടിയുടെ സമ്മേളനം സംബന്ധിച്ച കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം…

