Headlines

സിനിമാ സ്റ്റൈലിൽ അധികാരമേറ്റു; വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും സിനിമാ സ്റ്റൈലിൽ തന്നെ. സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാനെത്തിയ ആയിരങ്ങളെ ആവേശ കൊടുമുടി കയറ്റിയാണ് വിജയത് സത്യവാചകം ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ട് സത്യപ്രതിജ്ഞ ചെയ്ത വിജയ്, സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങുന്ന ആദ്യ ഭാഗം പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞയുടെ രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത് ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ചടങ്ങിൽ സത്യവാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ്…

Read More

ടി വി കെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം

ചെന്നൈ: വീണ്ടും പ്രതിസന്ധിയിലായി വിജയ് സർക്കാർ രൂപീകരണം. ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ. നാളത്തെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. ഗവർണർക്ക് ബോധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. വിജയെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ. എന്നാൽ പ്രശ്നപരിഹാരത്തിനു തീവ്രശ്രമം നടക്കുകയാണ്. വിസികെ, ലീഗ് കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നും സൂചന ലഭിച്ചു. വിസികെ വിലപേശുകയാണോ എന്നാണ് സംശയം. വിസികെയുടെ നിലപാടിൽ അവ്യക്തതയുണ്ട്. അതേസമയം…

Read More

കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും പിന്തുണച്ചു; തമിഴ്‌നാട്ടില്‍ വിജയ് മുഖ്യമന്ത്രിയാകും

ചെന്നൈ: തമിഴ്‌നാട്ടില്‍ നടന്‍ വിജയ് മുഖ്യമന്ത്രിയാകും. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 118 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. അവകാശവാദമുന്നയിച്ച് വിജയ് അല്‍പസമയത്തിനകം ഗവര്‍ണറെ കാണും. കോണ്‍ഗ്രസിനൊപ്പം ഇടത് പാര്‍ട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് എംഎല്‍എമാരും വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളില്‍ രണ്ട് പേര്‍ വീതവും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം മറികടന്നത്. ‘ടിവികെ പാര്‍ട്ടി സിപിഐ, സിപിഐ(എം), വിസികെ എന്നിവയെ സമീപിച്ചു. ഞങ്ങളുടെ പാര്‍ട്ടി യോഗം ചേര്‍ന്നു. ജനാധിപത്യത്തില്‍…

Read More

തമിഴ്‌നാട്ടില്‍ വിജയ്ക്ക് തിരിച്ചടി;118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്‌യുടെ ടിവികെയ്ക്ക് തിരിച്ചടി. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അറിയിച്ചിരിക്കുകയാണ്. കേവല ഭൂരിപക്ഷം ഉറപ്പാക്കാന്‍ 118 എംഎല്‍എമാരുടെ കത്ത് നല്‍കണമെന്ന നിലപാടിലാണ് ഗവര്‍ണര്‍. കോണ്‍ഗ്രസ് പിന്തുണക്ക് പിന്നാലെ 113 എം എല്‍ എമാര്‍ ഒപ്പിട്ട കത്താണ് വിജയും ടി വി കെ പാര്‍ട്ടിയും നല്‍കിയത്. എന്നാല്‍ 234 അംഗ നിയമസഭയില്‍ 118 എന്ന മാന്ത്രിക…

Read More

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ; വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട്ടില്‍ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും ടിവികെയ്ക്ക് പിന്തുണ നല്‍കാൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. രണ്ട് മന്ത്രിസ്ഥാനവും കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. കോണ്‍ഗ്രസ് പിന്തുണച്ചാലും കേവല ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകള്‍ കൂടി ആവശ്യമായതിനാല്‍ പുറത്തുനിന്ന് പിന്തുണ നല്‍കാൻ സാധ്യതയുള്ള പാർട്ടികളെ കൂടി ടിവികെ പരിഗണിക്കുന്നുണ്ട്…

Read More

വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നതിനെ അം​ഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോ​ഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ…

Read More

വിജയ്ക്കും 5000 പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പോലിസ് കേസെടുത്തു. വിജയ്ക്ക് പുറമെ നിയമലംഘനം നടത്തിയ പാര്‍ട്ടിയിലെ 5,000 അംഗങ്ങള്‍ക്കെതിരെയും ചെന്നൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് നടപടി. മാര്‍ച്ച് 30ന് നാമനിര്‍ദേശ പത്രിക നല്‍കിയശേഷം പെരമ്പൂര്‍, കൊളത്തൂര്‍ മണ്ഡലങ്ങളിലേക്ക് പോകുന്ന വഴി നടത്തിയ കൂറ്റന്‍ റോഡ് ഷോയ്ക്കിടെയാണ് ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നടന്നത്. അസിസ്റ്റന്റ് ഇലക്ഷന്‍…

Read More

ടി വി കെ ബിജെപി ചർച്ച പുരോഗമിക്കുന്നു; അധികാരത്തിലെത്തിയാൽ വിജയ് ഉപമുഖ്യമന്ത്രി

ചെന്നൈ: എൻ.ഡി.എ അധികാരത്തിലെത്തിയാൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് ബി.ജെ.പി. പാർട്ടി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വിജയിയുടെ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തു. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ചർച്ചയിൽ അനുകൂല നിലപാടുണ്ടാകുന്നത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടത്തിന് കാരണമായേക്കും. വിജയിയുടെയും പ്രധാനലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെയാണ്. ചർച്ചയിലെ പ്രധാന വിഷയവും മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ളതാണ്. വിജയിയെയും ടി.വി.കെയെയും എൻ.ഡി.എക്ക് കൊണ്ടുവരുന്നതിനായി കടുത്ത പ്രയത്നത്തിലാണ്…

Read More

വിവാദങ്ങൾക്കിടയിൽ ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. ചടങ്ങിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നടൻ വിജയ്‌യിൽ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. പിന്നാലെ വിവാഹമോചനക്കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ ടീം…

Read More

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിനേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായത്. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‌യുടെ കാറിനെ ഇവർ പിന്തുടർന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാ ണ് വിവരം….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial